മാനസികാരോഗ്യ സംരക്ഷണം; വിദേശത്തുള്ള കൗൺസിലർമാരെ തേടി ദുബായ് ജനത

0 min read
Spread the love

ദുബായ്: മാനസികാരോഗ്യ സംരക്ഷണത്തിനായി ദുബായിലെ താമസക്കാർ വിദേശത്തുള്ള കൗൺസിലർമാരെ സമീപിക്കുന്നതായി റിപ്പോർട്ട്. ചിലർക്ക് കൗൺസിലർമാരെയാണ് വേണ്ടതെങ്കിൽ മറ്റു ചിലർക്ക് അവരുടെ പ്രശ്നങ്ങളും പശ്ചാത്തലവും മനസ്സിലാക്കാൻ കഴിയുന്ന ഒരാളെ സംസാരിക്കാൻ ലഭിക്കണം എന്നതാണ് ആവശ്യം.

യുഎസ് ആസ്ഥാനമായുള്ള മാനസികാരോഗ്യ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് ആണ് കൂടുതൽ പേരും കൗൺസിലർമാരെ തിരഞ്ഞിരിക്കുന്നത്. മണിക്കൂറിന് ഏകദേശം 50 ഡോളറോ 70 ഡോളറോ ഒക്കെ നൽകിയാണ് പലരും കൗൺസിലർമാരെ ഫിക്സ് ചെയ്യുന്നതുപോലും.

മികച്ച പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകൾ യുഎഇയിൽ ഉണ്ടായിരുന്നിട്ടും ഓൺലൈനായി കൗൺസിലർമാരെയാണ് പലർക്കും വേണ്ടത് അതും വിദേശീയരെ തന്നെ വേണം.

യുഎഇയിൽ കൃത്യമായി പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റിന് ഏകദേശം ആയിരം ദിർഹത്തോളമാണ് ഫീസ് നൽകേണ്ടത്. നിരവധി യുഎഇ നിവാസികൾ പല കാരണങ്ങളാൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഓൺലൈൻ തെറാപ്പിസ്റ്റുകളെയാണ് തിരഞ്ഞെടുക്കുന്നത്. ദുബായിൽ വിവാഹത്തിനായുള്ള കൗൺസിലിങ്ങിന് പോലും ഏകദേശം 1200 ദിർഹമാണ് ഈടാക്കുന്നത് മാനസികാരോഗ്യ സംബന്ധമായ മറ്റു സേവനങ്ങൾക്ക് 350 ദിർഹത്തിനും 800 ദിർഹത്തിനും ഇടയിലാണ് നിരക്ക്. ഈ നിരക്ക് കാരണമാണ് പലരും വിദേശത്തുനിന്നുള്ള കൗൺസിലർമാരെ ഓൺലൈനായി സ്വീകരിക്കുന്നത് എന്നാണ് സൂചന

You May Also Like

More From Author

+ There are no comments

Add yours