2023ൽ യു.എ.ഇയിലുള്ള വിവിധ കമ്പനികൾ വലിയ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട്. സാങ്കേതികവിദ്യ, ഇൻഫ്രാസ്ട്രക്ച്ചർ, ആരോഗ്യം സംരക്ഷണം, വിദ്യാഭ്യാസം എന്നിവ ഉൾപ്പെടെയുള്ള വിവിധ വ്യവസായ സംരംഭങ്ങൾ വലിയ വളർച്ച കൈവരിച്ചതായാണ് റിപ്പോർട്ടുള്ളത്.
ആഗോള ഇന്നോവേഷൻ ഹബ്ബ് എന്ന നിലയിലേക്ക് രാജ്യത്തെ മാറ്റാനുള്ള തയ്യാറെടുപ്പിന് കൂടുതൽ ഊർജ്ജം പകരുന്നതാണ് സമ്പദ് വ്യവസ്ഥയുടെ ഇത്തരം വികസന വളർച്ചകൾ. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ രാഷ്ട്രമായി മാറുകയാണ് യു.എ.ഇ. ജനങ്ങളുടെ ഡിജിറ്റൽ ജീവിതം കൂടുതൽ സമ്പന്നമാവുകയാണ്. തന്ത്രപരമായ തീരുമാനങ്ങളും തകർപ്പൻ സംരംഭങ്ങളും ഒക്കെ ഓരോ കമ്പനിയും പ്രഖ്യാപിക്കുന്നതും പ്രാവർത്തികമാക്കുന്നതും ഡിജിറ്റൽ സപ്പോർട്ടോട് കൂടിയാണ്.
തങ്ങളുടെ സാങ്കേതിക നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനും മേഖലയിലെ മുൻനിര ഡിജിറ്റൽ സേവന ദാതാക്കളായി മാറുന്നതിനും പല കമ്പനികളും തന്ത്രപരമായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. യു.എ.ഇയിലെ ഇത്തരം കമ്പനികളിൽ പ്രധാനിയാണ് ഇ & ലൈഫ്.
“ഇ & ലൈഫിൽ, ഞങ്ങളുടെ ദൗത്യം ഞങ്ങളുടെ ഉപഭോക്താക്കളുടെ ജീവിതത്തിൽ ഡിജിറ്റൽ ലോകത്തെ കൂടുതൽ എളുപ്പമാക്കുക എന്നതാണ്. ഞങ്ങളുടെ വിപുലമായ പ്ലാറ്റ്ഫോമുകളിലൂടെ വിനോദ ആപ്ലിക്കേഷനുകൾ, റീട്ടെയിൽ റിമോട്ട് സേവനങ്ങൾ, കൂടാതെ ഞങ്ങൾ മറ്റ് വിവിധ സേവനങ്ങളും പ്രധാനം ചെയ്യുന്നു. സാമ്പത്തിക സാങ്കേതികവിദ്യ ഞങ്ങളുടെ ഉപയോക്താക്കളുടെ ജീവിതം കൂടുതൽ സമ്പന്നമാക്കുന്നതിനും വിനോദപ്രഥമാക്കുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നും ഈ ആൻഡ് ലൈഫ് സി.ഇ.ഒ ഖലീഫ അൽ ഷംസി പറയുന്നു.
ഇത്തരത്തിൽ നിരവധി കമ്പനികൾ യു.എ.ഇയിലെ തങ്ങളുടെ വിവിധ ബിസിനസുകൾക്കായി ഡിജിറ്റൽ സാങ്കേതിക വിദ്യയെ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്. ഡിജിറ്റൽ സൊല്യൂഷനുകൾ നൽകുന്ന കൺസൾട്ടൻസികൾ മാത്രമല്ല, ചെറുകിട വൻകിട ബിസിനസുകൾ ഏതായാലും ആ മേഖലകളെയെല്ലാം ഡിജിറ്റൽ വൽക്കരിക്കുകയാണ് യു.എ.ഇ.
+ There are no comments
Add yours