ചെങ്കടലിലെ പ്രതിസന്ധി; ദമ്മാം വഴി ചരക്കുകൾ സൗദി അറേബ്യയിലെത്തിച്ച് ​ഗൾഫ് രാജ്യങ്ങൾ

1 min read
Spread the love

ദുബായ്: ചെങ്കടൽ പ്രതിസന്ധി രൂക്ഷമായി തുടരുകയും കൂടുതൽ ചരക്കുകൾ കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുബായിൽ നിന്ന് മറ്റ് ഗൾഫ് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള കണ്ടെയ്‌നർ ട്രക്കുകൾ ദമ്മാം വഴി ചരക്കുകൾ സൗദി അറേബ്യയിലേക്ക് എത്തിക്കുകയാണ്. യുഎഇ ഇറക്കുമതിക്കാർ സൗദി അറേബ്യയിലേക്കുള്ള സാധനങ്ങൾ ഓവർലാൻഡ് റൂട്ടുകൾ ഉപയോഗിച്ച് ദമ്മാം വഴി അയക്കാൻ ആരംഭിച്ചു.

യഥാർത്ഥത്തിൽ ദമാം വഴിയുള്ള ചരക്ക് കപ്പലുകളെ എത്തിക്കാനുള്ള നീക്കം വളരെ ചിലവ് കുറഞ്ഞ രീതിയിൽ ആവിഷ്കരിക്കാവുന്നതാണ്. മാത്രമല്ല സൗദി അറേബ്യയിൽ നിന്നുള്ള ഓർഡറുകൾ കൃത്യസമയത്ത് അവർക്ക് ഡെലിവറി ചെയ്യാൻ മറ്റ് ഗൾഫ് രാജ്യങ്ങൾക്ക് ദമാം വഴിയുള്ള യാത്രയിലൂടെ സാധിക്കുകയും ചെയ്യുന്നു. ദമാമിൽ നിന്ന് ജിദ്ദയിലേക്കുള്ള റോഡ് ദൂരം 1200 കിലോമീറ്റർ ആണ്.

“അൽ ബത്ത അതിർത്തിയിൽ, സൗദികൾ 2-3 ദിവസത്തിനുള്ളിൽ കിംഗ്ഡത്തിൽ ഡെലിവറി ചെയ്യാനുള്ള സാധനങ്ങളുമായി ട്രക്കുകൾ ക്ലിയർ ചെയ്യുന്നു,” ദുബായ് ആസ്ഥാനമായുള്ള ഗാലോപ്പ് ഷിപ്പിംഗ് മാനേജിംഗ് ഡയറക്ടർ ഹാരിസ് ഷെയ്ഖ് പറഞ്ഞു. “സാധാരണയായി, ക്ലിയറൻസിനായി അൽ ബത്തയിലെ കാത്തിരിപ്പ് സമയം ശരാശരി 4 ദിവസമാണ്. ഇപ്പോൾ നടപടി ക്രമങ്ങൾ വേ​ഗത്തിലാകുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു.

കുവൈറ്റ്, ബഹ്‌റൈൻ, ജോർദാൻ, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ട്രാൻസിറ്റ് കാർഗോകൾക്ക് സൗദി കസ്റ്റംസിൽ നിന്ന് ‘ഫസ’ ക്ലിയറൻസ് ലഭിക്കുന്നതിന് യുഎഇ അതിർത്തിയിൽ ഒരാഴ്ചയിലേറെ കാത്തിരിക്കേണ്ടി വരും. എന്നാൽ നിലവിലെ പ്രതിസൻ്ദി കണക്കിലെടുത്ത് കാര്യങ്ങൾ സു​ഗമമായി നടക്കുന്നുണ്ടെന്നും ചരക്കുകൾ കയറ്റി അയക്കുന്നവർ വ്യക്തമാക്കുന്നു.

ചരക്കുകൾ എല്ലാം ദമാമിൽ എത്തിച്ച് അവിടെനിന്നും റോഡ് മാർഗ്ഗം സൗദി അറേബ്യയിലേക്ക് എത്തിക്കും. ചെങ്കടൽ വഴിയുള്ള യാത്ര ദുഷ്കരവും അപകടകരവും ആയിത്തീരുന്ന സാഹചര്യത്തിൽ, ചിലവുകുറഞ്ഞ പുതിയ രീതി പരീക്ഷിക്കുകയാണ് യു.എ.ഇ

You May Also Like

More From Author

+ There are no comments

Add yours