ഇന്ത്യയിലെ സാധാരണക്കാരുടെ വ്യവസായി, പകരം വയ്ക്കാനില്ലാത്ത മനുഷ്യസ്നേഹി – രത്തൻ ടാറ്റ വിട പറഞ്ഞു

0 min read
Spread the love

ടാറ്റയെന്ന ബ്രാൻഡിൻറെ ഒരു ഉത്പന്നമെങ്കിലും ഉപയോഗിക്കാതെ കടുന്നുപോകുന്നതല്ല ശരാശരി ഇന്ത്യക്കാരൻറെ ദൈനംദിന ജീവിതം. ഉപ്പു മുതൽ വിമാനം വരെ. ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ, രണ്ട് നൂറ്റാണ്ടിൻറെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാൽ സുവർണ കാലഘട്ടം രത്തൻ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികൾ, നിരവധി ഉപകമ്പനികൾ. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാർ. അങ്ങനെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുണ്ട്.

ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സൗത്ത് മുംബൈയിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സ് (എൻസിപിഎ) ൽ അദ്ദേഹത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുമെന്ന് ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ശേഷം വൈകുന്നേരം 4 മണിക്ക് വോർളിയിലെ ഡോ ഇ മോസസ് റോഡിലുള്ള വെർലി പൊതുശ്മശാനത്തിൽ ചടങ്ങുകളോടെ സംസ്കരിക്കും.

രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എൻസിപിഎ യിൽ എത്തിച്ചേരുന്നവർ ഗേറ്റ് 3 വഴി അകത്ത് പ്രവവേശിക്കണമെന്നും ഗേറ്റ് 2 വഴി പുറത്തേക്ക് ഇറങ്ങണമെന്നും പരിസരത്ത് പാർക്കിം​ഗ് സൗകര്യം ഇല്ലെന്നും ടാറ്റ ഗ്രൂപ്പ് അറിയിച്ചു. അതേസമയം രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുസ്മരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. “ജീവിക്കുന്ന ഇതിഹാസം”എന്നാണ് രത്തൻ ടാറ്റയെ അനുസ്മരിച്ചു കൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിശേഷിപ്പിച്ചത്.

ധാർമ്മികതയുടെയും സംരംഭകത്വത്തിൻ്റെയും അതുല്യമായ കൂട്ട് എന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ടാറ്റ സൺസിൻ്റെ ചെയർമാൻ എൻ ചന്ദ്രശേഖരനും ആദരാഞ്ജലി അർപ്പിച്ചു, അദ്ദേഹത്തെ “യഥാർത്ഥത്തിൽ അസാധാരണനായ നേതാവ്” എന്നാണ് വിശേഷിപ്പിച്ചത്. “അദ്ദേഹം ആവേശത്തോടെ ഉയർത്തിപ്പിടിച്ച തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഞങ്ങൾ പരിശ്രമിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പൈതൃകം നമ്മെ പ്രചോദിപ്പിക്കുന്നത് തുടരും” എന്നും പ്രസ്താവിച്ചുകൊണ്ട് ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

രത്തൻ ടാറ്റയുടെ വേർപാടിൽ കുടുംബവും അനുശോചിച്ചു. “ഞങ്ങൾ, അവൻ്റെ സഹോദരന്മാരും സഹോദരിമാരും കുടുംബവും അദ്ദേഹത്തെ ആരാധിക്കുന്ന എല്ലാവരുടെയും അളവറ്റ വാത്സല്യത്തിൽ ആശ്വസിക്കുന്നു. അദ്ദേഹം ഇനി നമ്മോടൊപ്പമില്ലെങ്കിലും, എളിമയുടെയും ഔദാര്യത്തിൻ്റെയും ലക്ഷ്യത്തിൻ്റെയും അദ്ദേഹത്തിൻ്റെ പൈതൃകം വരും തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും”എന്നാണ് കുടുംബം അനുശോചിച്ചത്.

You May Also Like

More From Author

+ There are no comments

Add yours