റാസൽഖൈമ: വടക്കൻ എമിറേറ്റിലെ ഏറ്റവും വലിയ ബിസിനസ് ജില്ലയായ റാസൽഖൈമയിൽ ‘RAK സെൻട്രൽ’ ആരംഭിച്ചു. വീടുകളും ഹോട്ടലുകളും റിസോർട്ടുകളും പോലെ RAK സെൻട്രലും ഏവരുടെയും പ്രിയപ്പെട്ട ഇടമായി മാറുമെന്നാണ് പ്രതീക്ഷ.
റാസൽ ഖൈമ ഒരു വലിയ വികസന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് ഇപ്പോൾ ‘RAK സെൻട്രൽ’ ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന.
ഷെയ്ഖ് മുഹമ്മദ് ബിൻ സലേം അൽ ഖാസിമി സ്ട്രീറ്റിൽ അൽ ഹംറ ഗോൾഫ് ക്ലബ്ബിൻ്റെയും അറേബ്യൻ ഗൾഫിൻ്റെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾക്കിടയിലാണ് സെൻട്രൽ സ്ഥിതി ചെയ്യുന്നത്.

നിർമ്മാണം പൂർത്തിയാക്കി 2026ലാണ് തുറക്കുന്നത്. ഫ്ലെക്സിബിൾ ഡിസൈൻ സുഗമമാക്കുന്നതിന് ഓപ്പൺ ഫ്ലോർ പ്ലാനുകളും പരിഗണനയിലുണ്ട്.
റാസൽ ഖൈമയിലെ ഏറ്റവും വലിയ ബിസിനസ്സ് ഹബ്ബായി RAK സെൻട്രൽ മാറുമെന്നാണ് പ്രതീക്ഷ. മേഖലയിലെ പ്രമുഖ ബിസിനസുകളെയും മറ്റ് സ്ഥാപനങ്ങളെയും അവരുടെ ആസ്ഥാനം സ്ഥാപിക്കാനും റാസൽഖൈമ പദ്ധതിയുടെ ഭാഗമായി ആഹ്വാനം ചെയ്യുന്നു.
ഗൾഫിലെ അതിവേഗം വളരുന്ന പ്രോപ്പർട്ടി മാർക്കറ്റുകളിലൊന്ന് കൂടിയാണ് റാസൽഖൈമ. അടുത്തിടെ, എമിറേറ്റ് RAK ഡിജിറ്റൽ അസറ്റ് അതോറിറ്റിയും വെർച്വൽ അസറ്റ് സ്പെയ്സിലെ ബിസിനസുകൾക്കായുള്ള ഒരു ഹബ്ബും ആരംഭിച്ചിരുന്നു.
അന്താരാഷ്ട്ര നിക്ഷേപകർക്ക് ഉയർന്ന മൂല്യമുള്ള സ്വത്ത് നൽകുന്നതിൽ മാത്രമല്ല, ബിസിനസ്സുകളുടെ ഒരു കേന്ദ്രമായി വർത്തിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് റാസൽ ഖൈമയുടെ സാമ്പത്തിക വളർച്ചയുടെ ഒരു പുതിയ യുഗത്തിന് RAK സെൻട്രൽ തുടക്കമിട്ടിരിക്കുന്നത്,
ഇത് എമിറേറ്റിൻ്റെ ബിസിനസ്സ് മേഖലയെ ശക്തിപ്പെടുത്തുന്നതിനും താമസത്തിനും ബിസിനസ്സിനും ഒഴിവുസമയത്തിനുമുള്ള ഇടമായി മാറുന്നതിനും സഹായിക്കുമെന്നാണ് അധികൃതരുടെ അഭിപ്രായം.
+ There are no comments
Add yours