റാസൽഖൈമ : അടിസ്ഥാന പൊതുഗതാഗതസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി എമിറേറ്റിൽ സൗരോർജത്തിൽ പ്രവർത്തിക്കുന്ന പൊതു ബസ് സ്റ്റോപ്പുകൾ നിർമിച്ചു.റാസൽഖൈമ ഗതാഗത അതോറിറ്റിയുടെ (ആർ.എ.കെ.ടി.എ.) 2023-2030 സമഗ്ര ഗതാഗതവികസനപദ്ധതിക്ക് അനുസൃതമായാണ് ബസ് സ്റ്റോപ്പുകൾ ആരംഭിച്ചത്.
പൊതുഗതാഗതം ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.ഹരിത ഗതാഗതപദ്ധതിയുടെ ഭാഗമായി പ്രകൃതിയോട് ചേർന്നുനിൽക്കുന്ന രൂപകല്പനയാണ് ബസ് സ്റ്റോപ്പിനായി സ്വീകരിച്ചിട്ടുള്ളത്.
സുസ്ഥിര അടിസ്ഥാനസൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് അതോറിറ്റി മുൻഗണന നൽകുന്നുണ്ടെന്ന് ആർ.എ.കെ.ടി.എ. ഡയറക്ടർ ജനറൽ എൻജിനിയർ ഇസ്‌മായീൽ ഹസ്സൻ അൽ ബലൂഷി പറഞ്ഞു.
ഗതാഗത വികസനപദ്ധതിയുടെ ഭാഗമായി ഇത്തരം ബസ് സ്റ്റോപ്പുകളുടെ എണ്ണം വർധിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്നും അൽ ബലൂഷി പറഞ്ഞു.
+ There are no comments
Add yours