ദുബായിലെ അൽ ഫാഹിദിയിൽ റമദാൻ കാലം ഒരുമിച്ചാഘോഷിച്ച് എമിറാത്തികളും പ്രവാസികളും

1 min read
Spread the love

ദുബായിലെ ചരിത്രപ്രസിദ്ധമായ അൽ ഫാഹിദിയുടെ ഹൃദയഭാ​ഗത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായി പുനഃസ്ഥാപിച്ച കാറ്റാടി-ഗോപുര ഭവനത്തിൽ ദിനം പ്രതി നിരവധി പേരാണ് ഇഫ്ത്താറിനായി എത്തുന്നത്.

വൈകുന്നേരം ആകുന്നതോടെ ഈ പ്രദേശത്തേക്ക് നോമ്പുതുറക്കാനായി അതിഥികളും സ്വദേശികളും എത്തുന്നു. പരമ്പരാഗത എമിറാത്തി പാചകരീതി മുതൽ ഏറ്റവും പുതിയ വിഭവങ്ങൾ വരെ നോമ്പുതുറയ്ക്കായി തയ്യാറാക്കപ്പെട്ടിട്ടുണ്ടാകും.

തൽസമയ പാചക സെഷനുകളും പരമ്പരാഗത ലഘു ഭക്ഷണങ്ങളുടെ ഒരു നിരയും റൂഫ്ടോപ്പിൽ ഒരുക്കിയിരിക്കുന്ന ഇഫ്താറിൽ ഉണ്ടായിരിക്കും. ഇഫ്താറിൽ പങ്കെടുക്കുന്നതിനായി ഒരാൾക്ക് 195 ദിർഹമാണ് ചിലവ്. കഴിഞ്ഞ 26 വർഷമായി യുഎഇയിൽ താമസിക്കുന്നവരോ സന്ദർശിക്കുന്നവരോ ആയ വിവിധതരത്തിലുള്ള ആളുകൾ ഇവിടേക്ക് ഇഫ്താറിനായി എത്തുന്നുണ്ട്.

“ഞങ്ങളുടെ റമദാൻ അനുഭവം പ്രദേശവാസികളുമായി ഭക്ഷണം പങ്കിടുന്നതിന് അപ്പുറമാണ്; ഇത് എമിറാത്തി ആചാരങ്ങളിലേക്കും പാരമ്പര്യങ്ങളിലേക്കും ഒരു യാത്രയാണ്,” എസ്എംസിസിയുവിലെ സാംസ്കാരിക പ്രഭാഷകനും അവതാരകനുമായ മുഹമ്മദ് അൽ ജാസ്മി പറഞ്ഞു. “

SMCCU എങ്ങനെയാണ് ആരംഭിച്ചതെന്ന് അൽ ജാസ്മി വിശദീകരിച്ചു: “പ്രവാസികളും യുഎഇ പൗരന്മാരും പലപ്പോഴും ഒരുമിച്ച് ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു, എന്നിട്ടും അപരിചിതരായി തുടരാം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി, ഈ സാംസ്‌കാരിക ഭിന്നതകൾ ഇല്ലാതാക്കാനും ബന്ധങ്ങൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് 1998-ൽ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം SMCCU സ്ഥാപിച്ചു.

അൽ ജാസ്മിയും ഫുജൈറയിൽ നിന്നുള്ള അദ്ദേഹത്തിൻ്റെ സഹപ്രവർത്തകനും സായാഹ്നത്തിന് തുടക്കമിടുന്നത് ഇസ്ലാമിക വിശ്വാസങ്ങൾ, എമിറാത്തി പാരമ്പര്യങ്ങൾ, ആചാരങ്ങൾ എന്നിവയെക്കുറിച്ചുള്ള ഒരു ആമുഖത്തോടെയാണ്, പരമ്പരാഗത വസ്ത്രങ്ങളെക്കുറിച്ചും അതിൻ്റെ വ്യത്യസ്ത ശൈലികളെക്കുറിച്ചും ചർച്ച ചെയ്യുന്നു.

You May Also Like

More From Author

+ There are no comments

Add yours