വെടിനിർത്തൽ അവസാനിച്ചതിന് പിന്നാലെ ഇന്ന് രാവിലെ മുതൽ ഗാസയിൽ ഇസ്രായേൽ വീണ്ടും ആക്രമണം നടത്തിയത് നിരാശാജനകമാണെന്ന് ഖത്തർ. വെടിനിർത്തൽ തുടരാനും യുദ്ധം അവസാനിപ്പിക്കാനുമുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുക്കയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരന്തര ചർച്ചകൾക്കൊടുവിലാണ് ഖത്തറിന്റെ മധ്യസ്ഥതയിൽ ഗാസയിൽ ആദ്യം നാല് ദിവസത്തേക്കും പിന്നീട് രണ്ട് തവണ ദീർഘിപ്പിച്ച് മൂന്ന് ദിവസത്തേക്കും വെടിനിർത്തൽ കരാറുണ്ടാക്കിയത്. എന്നാൽ ഏഴ് ദിവസത്തെ വെടിനിർത്തൽ കാലാവധി കഴിഞ്ഞതോടെ ചർച്ചകൾ പുരോഗമിക്കുന്നത് മുഖവിലക്കെടുക്കാതെ ഇസ്രായേൽ കനത്ത ആക്രമണം നടത്തുകയായിരുന്നു.
ഇസ്രായേലിന്റെ ആക്രമണം ചർച്ചകളെ പ്രതികൂലമായി ബാധിക്കുമെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ആക്രമണം ഗാസയിലെ സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
+ There are no comments
Add yours