ഖത്തർ ദേശീയദിനം; അവധി പ്രഖ്യാപിച്ചു

1 min read
Spread the love

ദോഹ: ദേശീയദിനാഘോഷത്തിന്റെ ഭാഗമായി അവധി പ്രഖ്യാപിച്ച് ഖത്തർ. രണ്ട് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ17(ഞായർ)നും 18(-തിങ്കൾ)നുമാണ് അവധി. 19-ാം തീയതി ജീവനക്കാർ ഓഫീസുകളിൽ തിരികെ ജോലിയിൽ പ്രവേശിക്കണം. ഡിസംബർ 18നാണ് ഖത്തർ ദേശീയ ദിനം.

രാജ്യത്ത് ദേശീയദിനാഘോഷങ്ങൾ ആരംഭിച്ചു.ഖത്തറിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന തരത്തിലുള്ള ആഘോഷ പരിപാടികൾ ആണ് നടക്കാൻ പോകുന്നത്. കഴിഞ്ഞ ദിവസം മുതൽ പരിപാടികൾ ആരംഭിച്ച് കഴിഞ്ഞു. ഡിസംബർ 18 വരെ ഇനി പരിപാടികൾ തുടരും.

പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള പങ്കാളികളുമായി ഏകോപിച്ചാണ് പരിപാടി നടക്കുന്നത്. 1.50 ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ദർബ് അൽ സാഇയിൽ വിവിധ പരിപാടികൾ അരങ്ങേറും

You May Also Like

More From Author

+ There are no comments

Add yours