അന്താരാഷ്ട്ര തലത്തിൽ വീണ്ടും ഖത്തറിന്റെ ഇടപ്പെടൽ വിജയം കണ്ടിരിക്കുന്നു. അമേരിക്കയും വെനസ്വേലയും തടവുകാരെ കൈമാറാൻ ധാരണയിലെത്തി. 11തടവുകാരെയാണ് മോചിപ്പിച്ചത്. മധ്യസ്ഥതയ്ക്ക് വെനസ്വേല ഖത്തറിന് നന്ദി പറഞ്ഞു
വിവിധ ലോകരാജ്യങ്ങൾക്കിടയിൽ നടത്തുന്ന അനുരഞ്ജന ശ്രമങ്ങളുടെ ഭാഗമായാണ് ഖത്തർ അമേരിക്ക-വെനസ്വേല വിഷയത്തിലും മധ്യസ്ഥത വഹിച്ചത്. മാസങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ ഒക്ടോബറിൽ വെനസ്വേലയുടെ പെട്രോളിയം മേഖലയ്ക്ക് ഏർപ്പെടുത്തിയ ഉപരോധം അമേരിക്ക പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തടവുകാരെകൈമാറാനും ധാരണയിലെത്തിയത്.
വെനസ്വേലൻ പ്രസിഡന്റ് നിക്കളസ് മദുരോയുടെ അടുപ്പക്കാരനായ കൊളംബിയൻ ബിസിനസുകാരൻ അലക്സ് സാബും മോചിപ്പിക്കപ്പെട്ടവരിലുണ്ട്. നിർണായക മധ്യസ്ഥത വഹിച്ച ഖത്തറിനും അമീർ ശൈഖ് തമീംബിൻ ഹമദ് അൽതാനിക്കും മദുരോ നന്ദി പറഞ്ഞു.
6 തടവുകാരെ വെനസ്വേല മോചിപ്പിച്ചതായി ബൈഡനും വ്യക്തമാക്കി. ഇറാനും അമേരിക്കയ്ക്കുമിടയിലും ഖത്തർ സമാനമായ രീതിയിൽ കരാറുണ്ടാക്കിയിരുന്നു. റഷ്യയിൽ നിന്നും യുക്രൈൻ കുഞ്ഞുങ്ങളെ മോചിപ്പിക്കാൻ ഇടപെട്ടതും ഖത്തറാണ്. ഗാസയിൽ വീണ്ടും വെടിനിർത്തലിനായി ഊർജിത ശ്രമവും ഖത്തറിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്
+ There are no comments
Add yours