ആഘോഷങ്ങളില്ലാതെ ദേശീയദിനം ആചരിച്ച് ഖത്തർ

1 min read
Spread the love

ദോഹ: എല്ലാവർഷവും ആഘോഷത്തോടെയാണ് ഖത്തർ ദേശീയ ദിനം ആചരിക്കുന്നത്. എന്നാൽ ഇത്തവണ ആഘോഷങ്ങൾ ഇല്ല. രണ്ട് കാരണങ്ങൾ ആണ് പ്രധാനമായും ഉള്ളത്. കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹി(Sheikh Nawaf Al Ahmed Al Jaber Al Sabahi)ന്റെ മരണം,ഗാസയിൽ പലസ്തീൻ ജനതയ്ക്ക് നേർക്ക് ഇസ്രയേൽ ആക്രമണം. ഈ രണ്ട് പ്രശ്നങ്ങളും നടക്കുന്നതിനാൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം എല്ലാം വളരെ വിപുലമായ രീതിയിൽ ആയിരുന്നു ആഘോഷ പരിപാടികൾ നടന്നത്. കുവെെറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വേർപാടിനെ തുടർന്ന് രാജ്യത്ത് 3 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിൽ പലസ്തീൻ ജനതയ്ക്കൊപ്പം നിന്നുകൊണ്ട് ദേശീയ ദിനാഘോഷങ്ങൾ പരിമിതപ്പെടുത്തുന്നതായി നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. ദേശീയ ദിനം പ്രമാണിച്ച് സർക്കാർ മേഖലയ്ക്ക് കഴിഞ്ഞ ദിവസം 2 ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിരുന്നു.

കത്താറ കൾചറൽ വില്ലേജ്, ദോഹ എക്‌സ്‌പോ, ദർബ് അൽസായി തുടങ്ങിയ സ്ഥലങ്ങളിൽ സാംസ്‌കാരിക പരിപാടികൾ മാത്രമാണ് നടക്കുന്നത്. ദേശീയ ദിനാഘോഷത്തിനായി വിപണികൾ എല്ലാം സജീവമായി ഉയർന്നിരുന്നു. പല തരത്തിലുള്ള അലങ്കാര പ്രവർത്തികൾ എല്ലാം നടന്നിരുന്നു. വാഹനങ്ങൾ അലങ്കരിച്ചും, തെരുവുകൾ അലങ്കരിച്ചും പരിപാടികൾ പ്ലാൻ ചെയ്തിരുന്നു. പല തരത്തിലുള്ള ഗിഫ്റ്റുകൾ വിപണിയിൽ സജീവമായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours