ഖത്തർ: ആരോഗ്യകേന്ദ്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷയ്ക്കുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH), ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ടുമായി (HHQI) സഹകരിച്ച് ദേശീയ പരിശീലന പരിപാടി ആരംഭിച്ചു.
ഒമ്പത് വ്യത്യസ്ത ആരോഗ്യ സംരക്ഷണ സംഘടനകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി 31 പേർ പരിപാടിയിൽ പങ്കെടുത്തു. ഖത്തറിലെ ഹെൽത്ത് കെയർ മേഖലയിലുടനീളമുള്ള ആരോഗ്യ സംരക്ഷണ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും രോഗികളുടെ സുരക്ഷയും വളർത്തിയെടുക്കുന്നതിനുള്ള HHQI- യുടെ സംയുക്ത സംരംഭമാണ് ഈ പ്രോഗ്രാം. ഖത്തറിൽ താമസിക്കുന്ന എല്ലാവർക്കും ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്.
ആരോഗ്യമേഖലയിലെ ജീവനക്കാരുമായി സംവാദങ്ങൾ നടത്തിയും അവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞും ഏറെ നേരം നീണ്ടു നിന്ന ഒരു സെഷനാണ് പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ചത്. ഇതുവഴി ഒരു രോഗിയുമായി ഇടപെടുന്നതിൽ എത്രമാത്രം നൈപുണ്യമുള്ളവരാണ് എന്നറിയാൻ വേണ്ടി കൂടിയാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത് എന്നും അധികൃതർ പറയുന്നു. വിവിധ ആരോഗ്യ മേഖലകളിൽ നിന്നായി 1,247 പേർ ഈ പരിപാടിയിൽ പങ്കെടുത്തു.
+ There are no comments
Add yours