ഉദ്ഘാടന പ്ലീനറിയിൽ പങ്കെടുത്ത ഏക നേതാവ്ആഗോള താപനം കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് നിൽക്കണമെന്ന് ആഹ്വാനം കോപ്പ്-28 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി

1 min read
Spread the love

ദുബായ്: ആഗോള താപനം കുത്തനെ കുറയ്ക്കാൻ എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.

ജനങ്ങളുടെ പങ്കാളിത്തത്തോടെ കാർബൺ പാളികൾ സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന “ഗ്രീൻ ക്രെഡിറ്റ്” സംരംഭം പ്രഖ്യാപിച്ചു. ഇന്ന് ദുബായിൽ നടന്ന കോപ്28 കാലാവസ്ഥാ ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ജനസംഖ്യ ആഗോള ജനസംഖ്യയുടെ 17 ശതമാനമാണ്, എന്നാൽ ആഗോള കാർബൺ ഉദ്വമനത്തിൽ ഇന്ത്യ 4 ശതമാനം മാത്രമാണ്. നാഷണൽ ഡിറ്റർമൈൻഡ് കോൺട്രിബ്യൂഷൻ(Nationally Determined Contribution) ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രാജ്യം അതിവേഗം മുന്നേറുകയാണെന്നും ‌ പ്രധാനമന്ത്രി പറഞ്ഞു.

കോപ് 28 പ്രസിഡന്റ് സുൽത്താൻ അൽ ജാബർ(Sultan Al Jaber), യുഎൻ കാലാവസ്ഥാ വ്യതിയാന അധ്യക്ഷൻ സൈമൺ സ്റ്റീൽ(Simon Steele) എന്നിവർക്കൊപ്പം ഉദ്ഘാടന പ്ലീനറിയിൽ പങ്കെടുത്ത ഏക നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours