‘ധായി ദുബായ് ലൈറ്റ് ആർട്ട് ഫെസ്റ്റിവൽ’; പ്രകാശപൂരിതമാകാൻ ദുബായ് എക്സ്പോ സിറ്റി

1 min read
Spread the love

ദുബായ്: ഈ മാസം എക്‌സ്‌പോ സിറ്റി ദുബായിൽ നടക്കുന്ന ധായി ദുബായ് ലൈറ്റ് ആർട്ട് ഫെസ്റ്റിവലി(Dhai Dubai Light Festival)നായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2024 ജനുവരി 26 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന ഈ ഫെസ്റ്റിവൽ എജിബി ക്രിയേറ്റീവ്, വിവിഡ് സിഡ്‌നിയുടെ ക്യൂറേറ്റർമാർ, ഡിസൈനർമാർ, ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി എന്നിവരുമായി ചേർന്ന് എക്‌സ്‌പോ സിറ്റി ദുബായ് ആണ് സംഘടിപ്പിക്കുന്നത്. ധായി ദുബായിൽ പങ്കെടുക്കുന്ന എമിറാത്തി കലാകാരന്മാരുടെ സർഗ്ഗാത്മകതയോടെ അൽ വാസലിന്റെ പൈതൃക പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

കലാമേഖലകളിൽ അവിസ്മരണീയമായ പ്രകടനങ്ങൾ കാഴ്ചവച്ചിട്ടുള്ള കലാക്കാരൻമാരുടെ നേതൃത്വത്തിലാണ് ധായി ദുബായ് ലൈറ്റ് ആർട്ട് ഫെസ്റ്റിവൽ പരിപാടികൾ ആസൂത്രണം ചെയ്യ്തിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours