ഷാർജയിൽ മഴക്കിടെ അശ്രദ്ധമായി വാഹനമോടിച്ചതിന് 11 വാഹനങ്ങൾ പിടികൂടി പോലീസ്

0 min read
Spread the love

മഴക്കാലത്ത് ഡ്രൈവർമാർ അശ്രദ്ധമായി വാഹനമോടിക്കുകയും സ്റ്റണ്ട് ചെയ്യുകയും ചെയ്തതിനെ തുടർന്ന് ഷാർജ പോലീസ് 11 വാഹനങ്ങൾ പിടിച്ചെടുത്തു.

ഡ്രൈവർമാർ അശ്രദ്ധമായ സ്റ്റണ്ടുകൾ നടത്തി അവരുടെ ജീവനും മറ്റ് വാഹനയാത്രികർക്കും അപകടമുണ്ടാക്കിയതിനെ തുടർന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്ന് ഷാർജ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.

സ്റ്റണ്ട് നടക്കുന്ന സമയത്ത് അതേ സ്ഥലത്ത് ഒത്തുകൂടിയതിന് നിയമലംഘനത്തിന് 84 വാഹനങ്ങൾ പിടികൂടിയതായും അതോറിറ്റി അറിയിച്ചു.

അശ്രദ്ധമായി വാഹനമോടിക്കുന്നതിനെക്കുറിച്ച് അധികൃതർ വാഹനമോടിക്കുന്നവർക്ക് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, നിയമ ലംഘകർക്ക് 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും. കൂടാതെ വാഹനവും 60 ദിവസത്തേക്ക് കണ്ടുകെട്ടും.

യു.എ.ഇയിൽ കനത്ത മഴ രേഖപ്പെടുത്ത സമയം മുതൽ റോഡുകളിൽ വാഹനവുമായി ഇറങ്ങുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് പല തവണ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.

​റോഡ് നിയമങ്ങളും, ട്രാഫിക് നിയമങ്ങളും പാലിക്കാൻ ഡ്രൈവർമാരോട് അതോറിറ്റി വീണ്ടും അഭ്യർത്ഥിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിൽ അറിയിക്കണമെന്നും അവർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

You May Also Like

More From Author

+ There are no comments

Add yours