1,75,025 ഹാജിമാര്‍ ഇന്ത്യയില്‍ നിന്ന് ഹജജിന് എത്തും

0 min read
Spread the love

ജിദ്ദ: വരും വർഷം ഹജ്ജ് കർമ്മം നിർവ്വഹിക്കാന്‍ ഇന്ത്യയില്‍ നിന്ന് 1,75,025 പേര്‍ എത്തുമെന്ന് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് വെല്‍ഫെയര്‍ ആൻഡ് പ്രസ് ഇന്‍ഫര്‍മേഷന്‍ കോണ്‍സുല്‍ മുഹമ്മദ് ഹാഷിം. ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പരിധിയിലുള്ള ഇന്ത്യന്‍ സമൂഹത്തിന് വേണ്ടി മികച്ച സേവനം കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ നല്‍കിവരുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കാരുടെ മുന്നൂറോളം തൊഴില്‍ തര്‍ക്കങ്ങൾ കോണ്‍സുലേറ്റ് ഇടപെട്ട് പരിഹരിച്ചു. ഹുറൂബിലകപ്പെട്ട 3092 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചയച്ചു. ഇക്കാലയളവില്‍ റെസിഡെന്‍സ് പെര്‍മിറ്റ് പുതുക്കാത്ത 2900 ഇന്ത്യക്കാര്‍ക്ക് സേവനമൊരുക്കി.

ഇന്ത്യക്കാരെ സഹായിക്കാന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് പതിനഞ്ച് ലക്ഷം രൂപ നല്‍കി. 1200 മരണ കേസുകളില്‍, 981 ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ സൗദിയില്‍തന്നെ മറവു ചെയ്തു. 219 പേരുടെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചു. ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ സഹായിക്കുന്നതിനു കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ 25 തവണ സൗദിയിലെ വിവിധ ജയിലുകള്‍ സന്ദര്‍ശിച്ചതായും മുഹമ്മദ് ഹാഷിം വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours