പൊതുസ്ഥലങ്ങളിലെ ഫോട്ടോയും വീഡിയോയും പകർത്തുന്നതിന് നിയന്ത്രണം; മാർഗ നിർദേശവുമായി അബുദാബി ജുഡീഷ്യൽ വകുപ്പ്

1 min read
Spread the love

അബുദാബി: പൊതുസ്ഥലങ്ങളിൽ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനുളള മാർഗനിർദേശങ്ങൾ വ്യക്തമാക്കി അബുദാബി ജുഡീഷ്യൽ വകുപ്പ് ഉത്തരവിറക്കി. സമ്മതമില്ലാതെ മറ്റൊരാളുടെ ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നത് യുഎഇ ശിക്ഷാനിയമം 378-ാം വകുപ്പ് പ്രകാരം ശിക്ഷാർഹമാണെന്ന് ഉത്തരവിൽ പറയുന്നു.

ഫോട്ടോയെടുക്കുമ്പോൾ മറ്റുള്ളവരുടെ സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പരിചയക്കാരാണെങ്കിലും ചിത്രങ്ങൾ പകർത്തുന്നതിനുമുൻപായി അവരുടെ സമ്മതം വാങ്ങണം.

വിവാഹങ്ങളുൾപ്പടെയുള്ള കുടുംബ ആഘോഷങ്ങളിൽ മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പറയുന്നു.

അപകടദൃശ്യങ്ങൾ പകർത്തുന്നതിനും മരിച്ചവരുടെയോ പരിക്കേറ്റവരുടെയോ ചിത്രങ്ങൾ പകർത്തുന്നതിനും അധികൃതരുടെ സമ്മതംവേണം. മറ്റൊരാളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതും കുറ്റകരമാണെന്നും അബുദാബി ജുഡീഷ്യൽ വകുപ്പ് വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours