സ്‌പോൺസർമാർക്ക് കീഴിലല്ലാതെ പാർട്ട് ടൈം ജോലി; കുവൈറ്റിൽ ജനുവരി ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ

1 min read
Spread the love

കുവൈറ്റ്: സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവരുടെ യഥാർത്ഥ സ്‌പോൺസർമാരുടെ ഉടമസ്ഥതയിലല്ലാത്ത സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ കുവൈറ്റിൽ അനുമതി. യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി മറ്റു തൊഴിലുടമകൾക്ക് കീഴിൽ പാർട്ട് ടൈം ജോലി ചെയ്യാനാണ് അനുവാദം.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽജാബർ അൽസബാഹ്(Sheikh Talal Khalid Al Ahmed Al Jaber Al Sabah) ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി കുവൈറ്റ് മാൻപവർ അതോറിറ്റി റിപ്പോർട്ട് ചെയ്തു.

യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരത്തിന് വിധേയമായി ഒരു മൂന്നാം കക്ഷിയുമായി പാർട്ട് ടൈം ജോലിക്ക് അനുമതി നൽകിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

You May Also Like

More From Author

+ There are no comments

Add yours