പാർക്കിം​ഗ് പരിശോധന സംവിധാനം: ദുബായ് റോഡ് ​ഗതാ​ഗത അതോറിറ്റിക്ക് അവാർഡ്

0 min read
Spread the love

ദുബായ്: ദുബായിലെ പാർക്കിം​ഗ് പരിശോധനയ്ക്ക് രൂപപ്പെടുത്തിയ സംവിധാനത്തിന് അവാർഡ്. മിഡിൽ ഈസ്റ്റ് ടെക്നോളജി എക്സലൻസ് അവാഡ് ആണ് ലഭിച്ചിരിക്കുന്നത്.

സ്മാർട്ട് സിറ്റി ഗവൺമെന്റ് വിഭാഗത്തിലാണ് ദുബായ് റോഡ് ഗതാഗത അതേറിറ്റി പുരസ്കാരം സ്വന്തമാക്കിയത്. സാങ്കേതിക വിദ്യ, ഗതാഗതം, സുസ്ഥിരത എന്നിവയിൽ മികവ് പുലർത്തുന്ന സർക്കാർ സംവിധാനത്തിനാണ് അവാർഡ് നൽകി വരുന്നത്.

പാർക്കിം​ഗ് സംവിധാനത്തിൽ പുതിയ സാങ്കേതിക വിദ്യയായ നിർമിത ബുദ്ധിയാണ് ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത് എന്ന് ആർടിഎ അറിയിച്ചു. ടെക്നോളജി ഉപയോഗപ്പെടുത്തുന്ന ക്യാമറകൾ, സെൻസറുകൾ സോഫ്റ്റവെയർ എന്നിവയാണ് ഇവിടെ ഉപയോഗിക്കുന്നത്.

ഇത് വെച്ചാണ് പാർക്കിം​ഗ് സോണിലെ വാഹനങ്ങൾ നിരീക്ഷിക്കുന്നത്. പരിശോധനയ്ക്ക് കൃത്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തും. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ എല്ലാ നടപടികളും ഓട്ടോമാറ്റിക് രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്.

You May Also Like

More From Author

+ There are no comments

Add yours