ഭാരം കയറ്റി പോകുന്ന ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി; നിയമം തെറ്റിച്ചാൽ 1,000 റിയാൽ പിഴ

0 min read
Spread the love

റിയാദ്: റോഡിലൂടെ ഭാരം കയറ്റി പോകുന്ന ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി റോഡ് അതോറിറ്റി. കൂടുതൽ ഭാരം കയറ്റിയാൽ ട്രക്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സൗദി റോഡ് അതോറിറ്റി അറിയിച്ചു.

നിശ്ചിത അളവിലും ഭാരത്തിനും മാത്രമേ ലേഡ് കയറ്റാൻ പാടുളളു. അധികൃതർ അനുമതി നൽകിയതിൽ കൂടുതൽ ഭാഗം കയറ്റിയാൽ നിയമ നടപടി സ്വീകരിക്കും. കൂടുതലുള്ള ഭാരവുമായി ട്രക്കുകൾ പോകുന്നത് റോഡുകളുടെ സുരക്ഷയെ ബാധിക്കും.

റോഡുകൾ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അനുവദിച്ചതിൽ കൂടുതൽ ഭാരം കയറ്റിയാൽ റോഡുകൾക്ക് കോട്പാടുകൾ സംവിക്കും. നിശ്ചിത അളവുകളിലും ഭാരത്തിലുമുള്ള ലോഡ് മാത്രമേ കയറ്റാൻ പാടുള്ളൂ എന്ന് സൗദി റോഡ് അതോറിറ്റി അറിയിച്ചു.

ട്രക്കുകളിൽ ലോഡ് കയറ്റാൻ നിശ്ചയിച്ചിരിക്കുന്ന അളവുകൾ 23 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.8 മീറ്റർ ഉയരവുമാണ്. പരിശോധനയയിൽ ഇതിൽ കൂടുതലാണ് കയറ്റിയിരിക്കുന്നത് എന്ന് തെളിഞ്ഞാൻ കടുത്ത് നടപടി ഉണ്ടായിരിക്കും 1,000 റിയാലാണ് പിഴ ഈടാക്കുക.

അനുവദനീയമായ ഭാരത്തിൽ കൂടുതൽ ഭാരം നിറക്കുകയാണെങ്കിൽ ഒരോ 100 കിലോഗ്രാമിന് 200 റിയാൽ പിഴ വീതം ആയിരിക്കും ചുമത്തുക.

ഇത് ഒരു ലക്ഷം റിയാൽ വരെ പോകാൻ സാധിക്കും. റോഡുകളിൽ ട്രക്കുകളുടെ അളവുകളും ഭാരവും പാലിക്കേണ്ടതിെൻറ പ്രാധാന്യം അതോറിറ്റി ഊന്നിപ്പറഞ്ഞു. സരക്ഷ മുൻനിർത്തിയാണ് റോഡുകൾ പണിയുന്നത്.

ഗുണനിലവാരത്തിലുള്ള റോഡുകൾ പണിയുന്നതും ഇത്തരം വാഹനങ്ങളെ മു്നനിൽ കണ്ടുകൊണ്ടാണ്. റോഡുകളുടെ സംരക്ഷണത്തിനും വികസനത്തിനുമുള്ള നിരവധി പദ്ധതികൾ ആണ് കൊണ്ടുവരുന്നത്.

റോഡ് ഗുണനിലവാരത്തിൽ ലോകത്തിലെ ആറാമത്തെ സൂചികയിൽ ആണ് സൗദിയുടെ സ്ഥാനം. അതിനാൽ നിയമം പാലിക്കുന്നത് കർശനമായി പരിശോധിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

You May Also Like

More From Author

+ There are no comments

Add yours