ദുബായിലെ മൊബൈൽ നെറ്റ്‍വർക്കുകളിൽ തടസ്സം; വ്യാപക പരാതി ഉയർന്നതിനെ തുടർന്ന് പരിഹരിച്ചതായി ഡു(DU)

1 min read
Spread the love

കഴിഞ്ഞദിവസം വൈകുന്നേരം മുതൽ യു.എ.ഇ നിവാസികളിൽ പലരും വ്യാപകമായി മൊബൈൽ നെറ്റ്‍വർക്കുകളിൽ തടസ്സം നേരിട്ടതായി റിപ്പോർട്ട് ചെയ്യ്തു.

ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺഡെറ്റക്റ്റർ പ്രകാരം, കണക്‌റ്റിവിറ്റി പ്രശ്‌നങ്ങൾ വൈകുന്നേരം 6 മണിയോടെയാണ് ആരംഭിച്ചത്. ഡു(DU) സിം കാർഡ് ഉപയോ​ഗിക്കുന്നവരിലാണ് പ്രശ്നങ്ങൾ നേരിട്ടത്. മറ്റുള്ളവരുമായി ഫോണിൽ ബന്ധപ്പെടുന്നതിന് വ്യാപക തടസ്സം നേരിട്ടതായാണ് പരാതി ഉയർന്നത്.

യു.എ.ഇ ഉപഭോക്തൃ കേന്ദ്രത്തിൽ ഒട്ടനവധി പേരാണ് കഴിഞ്ഞ ദിവസം പരീതിപ്പെട്ടത്. എന്നാൽ ഉപഭോക്തൃ സേവനത്തിൽ നിന്നുള്ള മറുപടികൾ തൃപതികരമാകാത്തതിനെ തുടർന്ന് പലരും സോഷ്യൽ മീഡിയകളിൽ ഡു നെറ്റ്‍വർക്കിന്റെ പ്രശ്നങ്ങൾ പോസ്റ്റ് ചെയ്യ്തു. ഭൂരിഭാഗം ആളുകളും മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചു, തുടർന്ന് ലാൻഡ്‌ലൈനുകളിലെ സിഗ്നലിന്റെയും സേവനത്തിന്റെയും പ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

പരസ്പ്പരം ഫോണിൽ ബന്ധപ്പെടാനും വേണ്ടപ്പെട്ടവരുടെ വിവരങ്ങൾ മണിക്കൂറുകളോളം അറിയാനും സാധിക്കാതെ വന്നതോടെ പലരും ആശങ്കയിലായി. മണിക്കൂറുകൾക്ക് ശേഷമാണ് നെറ്റ്‍വർക്ക് പൂർവ്വസ്ഥിതിയിലായത്. ഒടുവിൽ തടസ്സങ്ങളെത്തുടർന്ന് പരാതികൾ എത്തിയതോടെ ഡു നെറ്റ് വർക്ക് അവരുടെ ഇൻസ്റ്റ​ഗ്രാമിൽ പ്രശ്നം പരിഹരിച്ചതായി സ്ഥിരീകരിച്ചു. കസ്റ്റമേഴ്സിന് തടസ്സം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യ്തു.

You May Also Like

More From Author

+ There are no comments

Add yours