കനത്ത മഴ; ഒമാനിൽ കാണാതായ മൂന്ന് കുട്ടികളിൽ 2 പേർ മരിച്ചു, മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ ഊർജ്ജിതം

0 min read
Spread the love

മസ്‌കറ്റ്: കഴിഞ്ഞ ദിവസം പെയ്യ്ത കനത്തമഴയിൽ ഒമാനിലെ റുസ്താഖിലെ വാദി ബനി ഗാഫിർ തോട്ടിൽ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. ശക്തമായ ഒഴുക്കിൽപ്പെട്ട് മൂന്ന് കുട്ടികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്.

ഒമാൻ സിവിൽ ഡിഫൻസ് ഡിപ്പാർട്ട്‌മെൻ്റിലെ സെർച്ച് ആൻഡ് റെസ്‌ക്യൂ ടീമുകളും സൗത്ത് അൽ ബത്തിന ഗവർണറേറ്റിലെ ആംബുലൻസും അപകടത്തെ നേരിടാൻ സ്ഥലത്തുണ്ടായിരുന്നു. മൂന്നാമത്തെ കുട്ടിക്കായി തിരച്ചിൽ തുടരുകയാണ്.

ക​ന​ത്ത മ​ഴ മൂലം ഒമാനിലെ സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്ക് അവധി ബാധകമായിരിക്കും. മുസന്ദം, അൽ വുസ്ത, ദോഫാർ ഒഴികെയുള്ള എല്ലാ ഗവർണറേറ്റുകളിലും ചൊവ്വാഴ്ച സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് കഴിഞ്ഞ ദിവസവും ഒമാനിൽ സ്കൂളുകൾക്ക് അവധിയായിരുന്നു.

അത്യാവശ്യഘട്ടത്തിൽ അല്ലാതെ പൊതുജനങ്ങളോട് പുറത്തിറങ്ങരുതെന്ന് കർശനമായ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ കുട്ടികളെ വീടുകളിൽ സംരക്ഷിക്കാനും വെള്ളക്കെട്ടുകളിൽ കളിക്കുന്നത് ഉൾപ്പെടെ വിലക്കാനും രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours