മിഡിൽ ഈസ്റ്റിലെ ആദ്യ ബഹിരാകാശ പോർട്ട് സ്ഥാപിക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഒമാൻ

1 min read
Spread the love

ദുബായ്: 2030-ഓടെ പൂർണ്ണമായും പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന മിഡിൽ ഈസ്റ്റിന്റെ ആദ്യ ബഹിരാകാശ നിലയത്തിന്റെ പദ്ധതികൾ ഒമാൻ ഔദ്യോ​ഗികമായി അവതരിപ്പിച്ചു.

ഇത്ത്ലാഖ്(Etlaq) എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാധുനിക ബഹിരാകാശ നിലയം വിവിധ വലിപ്പത്തിലുള്ള ബഹിരാകാശ ലോഞ്ചറുകളെ ഉൾക്കൊള്ളാൻ പാകത്തിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്.

മസ്‌കറ്റിൽ നടന്ന മിഡിൽ ഈസ്റ്റ് സ്‌പേസ് കോൺഫറൻസിൽ പദ്ധതി നാഷണൽ എയ്‌റോസ്‌പേസ് സർവീസസ് കമ്പനി (നാസ്‌കോം)യുടെ മേൽനോട്ടത്തിൽ പുരോ​ഗമിക്കുമെന്ന് പ്രഖ്യാപിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ വ്യവസായത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയാണ് മിഡിൽ ഈസ്റ്റിന്റെ ലക്ഷ്യം.

ഒരു വർഷം മുമ്പ് നാസ്‌കോം ഈ ആശയം അവതരിപ്പിച്ചതിനെ തുടർന്നാണ് പദ്ധതി ഇപ്പോൾ കൂടുതൽ വിപുലമാക്കുന്നത്. 2025 ഓടെ പദ്ധതിയുടെ ഏകദേശം പൂർത്തീകരണം ഉണ്ടാകുമെന്ന് നാസ്‌കോം ചെയർമാൻ അസാൻ അൽ സെയ്ദ്(Azzan Al Said) വെളിപ്പെടുത്തി. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിക്കുക എന്നതാണ് സ്‌പേസ്‌പോർട്ടിന്റെ നിർമ്മാണ പ്രവൃത്തിയിലെ ഏറ്റവും വലിയ വെള്ളുവിളിയെന്നും അദ്ദേഹം പറ‍ഞ്ഞു.

ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്‌റ്റിക് തുടങ്ങിയ പ്രശ്സ്ത ബഹിരാകാശ ഭിമൻമാർ മിഡിൽ ഈസ്റ്റിന്റെ ബഹിരാകാശ നിലയത്തെ ഉപയോ​ഗിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് രം​ഗത്തെത്തിയിട്ടുണ്ട്.

You May Also Like

More From Author

+ There are no comments

Add yours