ഒമാൻ: ഒമാനിലെ കള്ളക്കടത്ത് സംഘത്തെ തടഞ്ഞ് ഒമാൻ പോലീസ് പിടിച്ചെടുത്തത് മാരക ലഹരിമരുന്ന് ഉത്പ്പന്നങ്ങൾ. 150 കിലോയിലധികം മയക്കുമരുന്നുമായി എട്ട് പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ആർഒപി) അറിയിച്ചു.
സൗത്ത് അൽ ഷർഖിയ ഗവർണറേറ്റ് പോലീസിൻ്റെ നേതൃത്വത്തിലുള്ള നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് 75 കിലോയിലധികം ക്രിസ്റ്റൽ മെത്ത്, 85 കിലോഗ്രാം ഹാഷിഷ്, 3 കിലോഗ്രാം മോർഫിൻ, 15,800 സൈക്കോട്രോപിക് ഗുളികകൾ എന്നിവ കൈവശം വച്ചതിന് ഏഷ്യൻ പൗരന്മാരിൽ 8 പേരെ അറസ്റ്റ് ചെയ്തു.
പ്രതികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
+ There are no comments
Add yours