മസ്‌കറ്റ്: ഒമാനും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങള്‍ക്ക് ആദരമായി ഒമാന്‍ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കി.
ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ അഗാധമായ ചരിത്ര ബന്ധങ്ങളുടെയും ഉറച്ച സാഹോദര്യ ബന്ധത്തിന്റെയും തെളിവാണ് ഇത്തരത്തില്‍ ഒരു തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നതെന്നും സ്റ്റാമ്പിന്റെ അനാച്ഛാദനം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും ഒമാന്‍ പോസ്റ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികി(Sultan Haitham bin Tariq)ന്റെയും സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദി(Salman Bin Abdul Aziz Al Saud)ന്റെയും ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സ്റ്റാമ്പ്.
+ There are no comments
Add yours