അബുദാബി: അൽഐൻ മൃഗശാലയിൽ പ്രവേശന ടിക്കറ്റ് നിരക്കിൾ ഇളവ് പ്രഖ്യാപിച്ച് അധികൃതർ. ഈ മാസം അവസാനം വരെയുള്ള ദിവസങ്ങളിൽ നിരക്കിളവ് ലഭിക്കും. ‘ബിഗ് ഓഫേഴ്സ് ഫോർ ബിഗ്ഗർ ജോയ്’ എന്നപേരിലാണ് ടിക്കറ്റുകൾക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ശൈത്യകാല അവധി ദിനങ്ങളിൽ കൂടുതൽ ആളുകൾ മൃഗശാല സന്ദർശിക്കാൻ വേണ്ടിയെത്തും. ഈ അവസരം മുൻകൂട്ടികണ്ടുകൊണ്ടാണ് മൃഗശാലയിൽ ആകർഷകമായ കാഴ്ചകൾ ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ശൈത്യകാല അന്തരീക്ഷം ആസ്വദിക്കാൻ വേണ്ടിയാണ് നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. വന്യജീവി പ്രകൃതിസ്നേഹികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി നിരവധി തരത്തിലുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യത്യസ്ത പ്രായത്തിൽ എത്തുന്ന സന്ദർശകർക്ക് ‘വിങ്സ് ഓഫ് സഹാറ ഷോ’, ‘കീപ്പേഴ്‌സ് ടോക്സ്’, ‘ഹിപ്പോ ആൻഡ് ക്രോക്കോഡൈൽ എക്‌സിബിറ്റ്’ തുടങ്ങി ആകർഷകമായ ദർശനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കായി അവധിക്കാലത്ത് മൃഗശാലയിൽ വിത്യസ്ത പരിപാടികൾ ഒരുക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള മികച്ച സംഗീതജ്ഞരുടെ പങ്കാളിത്തം ഇവിടെ ഉണ്ടായിരിക്കും. വാരാന്ത്യങ്ങളിൽ ‘മ്യൂസിക് ഓൺ ദി വാക്ക്‌വേ’ പരിപാടി സംഘടിപ്പിക്കാറുണ്ട്. സന്ദർശകർക്ക് ഔട്ട്‌ഡോർ സംഗീത ഷോകളും ഇവിടെ എത്തിയാൽ ആസ്വദിക്കാൻ സാധിക്കും.
+ There are no comments
Add yours