പൊതു പാർക്കുകളിൽ ഇനി നോൾ കാർഡുകൾ സ്വീകരിക്കില്ല

1 min read
Spread the love

ദുബായ്: ദുബായിലെ നിരവധി പൊതു പാർക്കുകളിൽ ഇനി നോൾ കാർഡുകൾ സ്വീകരിക്കില്ല. ദുബായിലെ വിവിധ പ്രദേശങ്ങളിലെ പാർക്കുകളിലെത്തിയ സന്ദർശകർ തന്നെയാണ് ഇകാര്യം സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ ദുബായ് മുനിസിപ്പാലിറ്റി ഒരു പങ്കാളിത്ത കരാറിൽ ഒപ്പുവച്ചതിന് ശേഷം മിക്ക ദുബായ് പാർക്കുകളിലും നോൾ കാർഡ് പേയ്‌മെന്റ് സംവിധാനം നീക്കം ചെയ്തിട്ടുണ്ട്.

പൊതു പാർക്കുകളെ കൂടുതൽ ജനകീയമാക്കാനും സുരക്ഷിതമാക്കാനും കൂടുതൽ സന്ദർശകരെ ഇവിടേയ്ക്ക് എത്തിക്കാനും അധികൃതർ നേരത്തെ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് വീണ്ടും നോൾ കാർഡ് ഉൾപ്പെടെ പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ഡു(DU)കമ്പനിയുമായാണ് ദുബായ് മുനിസിപ്പാലിറ്റി കരാറിലെത്തിയിരിക്കുന്നത്.

പൊതു പാർക്കുകളിൽ നോൾ കാർഡിന്റെ ആവശ്യകത ഇല്ലാതാക്കാനും ആളുകൾക്ക് പൊതു പാർക്കുകൾ അല്ലാതെ തന്നെ ആക്‌സസ് ചെയ്യാനും ആസ്വദിക്കാനും കഴിയുന്ന ഒരു അത്യാധുനിക ഐഡന്റിറ്റി മാനേജ്‌മെന്റ് സിസ്റ്റം സൃഷ്ടിക്കാനും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്നും അതിന്റെ ഭാ​ഗമായാണ് പൊതു പാർക്കുകളിൽ നിന്നും നോൾ കാർഡുകൾ ഉപയോ​ഗിക്കാതെയിരിക്കുന്നതെന്നും ഡു കമ്പനി സിഇഒ ഫഹദ് അൽ ഹസാവി പറഞ്ഞു.

പൊതു പാർക്കുകളിൽ നേരിട്ട് പണമടച്ച് ടിക്കറ്റുകൾ കൈപ്പറ്റാം. പാർക്കിന്റെ മുൻവശത്തെ ​ഗേറ്റിൽ നേരത്തെ നോൾ കാർഡുകൾ സ്കാൻ ചെയ്യ്തിരുന്ന മെഷീനിൽ പുതിയ ടിക്കറ്റും സ്കാൻ ചെയ്യാൻ സാധിക്കും.

You May Also Like

More From Author

+ There are no comments

Add yours