ദുബായ്: മദേർഴ്സ് എൻഡോവ്മെന്റ് ക്യാമ്പയിനിനായി മോസ്റ്റ് നോബൽ നമ്പേഴ്‌സ് ഓൺലൈൻ ചാരിറ്റി ലേലം 78.3 ദശലക്ഷം ദിർഹം സമാഹരിച്ചതായി റിപ്പോർട്ട്.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ഈ ക്യാമ്പയിൻ, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വ്യക്തികളുടെ വിദ്യാഭ്യാസത്തെ സുസ്ഥിരമായി പിന്തുണയ്ക്കുന്നതിനായി 1 ബില്യൺ ദിർഹം എൻഡോവ്‌മെൻ്റ് ഫണ്ട് സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
എമിറേറ്റ്‌സ് ലേലവുമായി സഹകരിച്ച് അബുദാബി പോലീസ് സംഘടിപ്പിച്ച ഓൺലൈൻ ചാരിറ്റി ലേലത്തിൽ അബുദാബിയിലെ സാധാരണ വാഹനങ്ങൾക്കായുള്ള 555 ലൈസൻസ് പ്ലേറ്റുകളുടെ ശേഖരം പ്രദർശിപ്പിച്ചു. കാറ്റഗറി 1-ൻ്റെ നമ്പർ 80, കാറ്റഗറി 16-ൻ്റെ നമ്പർ 111, കാറ്റഗറി 11-ൻ്റെ നമ്പർ 14 എന്നിങ്ങനെയുള്ള വ്യതിരിക്തമായ സംഖ്യകളുടെ ഒരു നിരയാണ് ഇതിൽ അവതരിപ്പിച്ചത്. മോട്ടോർ സൈക്കിളുകൾക്കും ക്ലാസിക് കാറുകൾക്കുമായി പ്രത്യേകം ക്യൂറേറ്റ് ചെയ്‌ത പ്ലേറ്റ് നമ്പറുകളുടെ പ്രത്യേക ശേഖരവും ലേലത്തിൽ ഉൾപ്പെടുന്നു.
“മോസ്റ്റ് നോബൽ നമ്പറുകൾ ഓൺലൈൻ ചാരിറ്റി ലേലത്തിൻ്റെ മൂന്നാം പതിപ്പിലെ ശക്തമായ ജനപങ്കാളിത്തം, സാമൂഹിക ഐക്യത്തിൻ്റെയും ഐക്യദാർഢ്യത്തിൻ്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള യുഎഇ സമൂഹത്തിൻ്റെ പ്രതിബദ്ധതയെ അടിവരയിടുന്നു. അബുദാബി പോലീസ് കമാൻഡർ-ഇൻ-ചീഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് ഫാരിസ് ഖലാഫ് അൽ മസ്‌റൂയി പറഞ്ഞു.
“മോസ്റ്റ് നോബൽ നമ്പേഴ്‌സ് ചാരിറ്റി ലേലം ശ്രദ്ധേയമായ മാനുഷിക ഇടപെടൽ പ്രകടമാക്കുകയും മനുഷ്യസ്‌നേഹികളായ നേതാക്കളും അഭ്യുദയകാംക്ഷികളും മദേർഴ്സ് ക്യാമ്പയിനിനെ പിന്തുണയ്‌ക്കുന്നത് യുഎഇയിലെ ജീവകാരുണ്യത്തിൻ്റെ മഹത്തായ ഉദാഹരണമാണ്” എമിറേറ്റ്‌സ് ലേലത്തിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അബ്ദുല്ല മതർ അൽ മന്നായി പറഞ്ഞു.
മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാമ്പയിൻ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും പുത്രഭക്തി, വാത്സല്യം, സഹാനുഭൂതി, സമൂഹ ഐക്യദാർഢ്യം എന്നിവയുടെ മൂല്യങ്ങൾ വളർത്തിയെടുക്കാനും ശ്രമിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണ നൽകുന്നതുമായ കുടുംബാന്തരീക്ഷം വളർത്തിയെടുക്കുന്നതിൽ അമ്മമാരുടെ നിർണായക പങ്ക് എടുത്തുകാട്ടുകയാണ് ഇത് ലക്ഷ്യമിടുന്നത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനും അവരുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും ആവശ്യമായ ഉപകരണങ്ങളും വൈദഗ്ധ്യങ്ങളും നൽകുന്നതിലേക്കാണ് മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാമ്പയ്‌നിൽ നിന്നുള്ള വരുമാനം പോകുന്നത്, ഇത് വിവിധ മാനുഷിക സംഘടനകളുമായും സ്ഥാപനങ്ങളുമായും ഉള്ള പങ്കാളിത്തത്തിലൂടെയാണ് പ്രാവർത്തികമാക്കുന്നത്
+ There are no comments
Add yours