സന്ദർശകർക്ക് വിലക്ക്; ‘അൽ സുയൂഫ് ബിച്ച്’ താൽക്കാലികമായി അടച്ചു

0 min read
Spread the love

യുഎഇ: ദുബായ് നഗരത്തിലെ പ്രധാനപ്പെട്ട ബീച്ചുകളിൽ ഒന്നാണ് അൽ സുയൂഫ് ബിച്ച്. അൽ സുയൂഫ് കഴിഞ്ഞ ദിവസം താൽക്കാലികമായി അടച്ചു. ബീച്ചിന്റെ പ്രവേശന കവാടത്തിൽ താൽക്കാലികമായി ബീച്ച് അടക്കുകയാണ് എന്ന് ബോർഡും, ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്കും, വാഹനങ്ങൾക്കും ഇവിടേക്ക് പ്രവേശിക്കാൻ സാധിക്കില്ല.

പ്രവാസികളും, വിദേശികളും ഉൾപ്പടെ നിരവധി പേരാണ് ഇവിടേക്ക് കാഴ്ചകൾ കാണാൻ വേണ്ടി വരുന്നത്. സൂര്യാസ്തമയ കാഴ്ചകൾ വളരെ മനോഹരമായതിനാൽ നിരവധി പേർ വെെകുന്നേരം ഇങ്ങോട്ട് എത്തും. ബുർജ് അൽ അറബിനും പാം ജുമൈറക്കും ഇടയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്.

നിരവധി പേരാണ് വെെകുന്നേര സമയങ്ങളിൽ ഈ ബീച്ചിൽ എത്തുന്നത്. വാഹനങ്ങളുടെ നീണ്ട നിര ഇവിടെ കാണാറുണ്ട്. എന്നാൽ ബീച്ച് എന്തിനാണ് അടച്ചത് എന്നത് സംബന്ധിച്ച് ദുബായ് മുൻസിപാലിറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹിഡൻ ബീച്ച്, ബ്ലാക്ക് പാലസ് ബീച്ച് , സീക്രട്ട് ബീച്ച്, തുടങ്ങിയ പേരിൽ എല്ലാം ഈ ബീച്ച അറിയപ്പെടുന്നുണ്ട്.

You May Also Like

More From Author

+ There are no comments

Add yours