പുതുവത്സരാഘോഷം; ദുബായിൽ ടാക്സി സേവനത്തിൻറെ മിനിമം ചാർജ്​ 20 ദിർഹം

0 min read
Spread the love

ദുബായ്: ദുബായ് നഗരത്തിലെ പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ ടാക്സി സേവനത്തിൻറെ മിനിമം ചാർജ്​ 20 ദിർഹമാകും. റോഡ്​ ഗതാഗത അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​. സാധാരണ ടാക്സികളിലും ഹലാ ടാക്സികളിലും പുതിയ മാറ്റം ബാധകമാണ്.

വേൾഡ്​ ട്രേഡ്​ സെൻറർ,എക്സ്പോ സിറ്റി,ഗ്ലോബൽ വില്ലേജ്​ എന്നിവിടങ്ങളിലടക്കമാണ്.​ വലിയ ഈവൻറുകളും എക്സിബിഷനുകളും അന്താരാഷ്ട്ര പരിപാടികളും അരങ്ങേറുന്ന ദിവസങ്ങളിൽ മിനിമം ചാർജ്​ 20 ദിർഹമാക്കുക.

അതോടൊപ്പം പുതുവൽസരാഘോഷത്തിൻറെ ഭാഗമായി കരിമരുന്ന്​ പ്രയോഗം അരങ്ങേറുന്ന വിവിധ കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കും മിനിമം നിരക്ക്​ 20ദിർഹമാക്കുമെന്ന്​ ആർ.ടി.എ അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം ആറുമുതൽ പുതുവൽസര ദിനത്തിൽ രാവിലെ ആറു വരെയാണ്​ നിരക്ക്​ വർധനവുണ്ടാവുക.

ടാക്സി സേവനങ്ങൾക്ക് ആവശ്യക്കാർ വർധിക്കുന്ന സമയങ്ങളിൽ സേവനം മെച്ചപ്പെടുത്തുന്നത്​ ലക്ഷ്യമിട്ടാണ്​ പുതിയ പരിഷ്കരണം നടപ്പിലാക്കുന്നതെന്ന്​ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.

ദുബായിൽ ടാക്സി നിരക്ക്​ നിർണയിക്കുന്നത്​ വാഹനത്തിൻറെ ഇനം, യാത്ര പുറപ്പെടുന്ന സ്ഥലം, യാത്രയുടെ ദൂരം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ്​.

മിനിമം ചാർജ്​ 12ദിർഹമാണ്​. പിന്നീട്​ ഓരോ കിലോ മീറ്ററും അടിസ്ഥാനമാക്കിയാണ്​ നിരക്ക്​ ഈടാക്കുന്നത്​. വിമാനത്താവള ടാക്സി, ഹത്ത ടാക്​സി എന്നിവക്ക്​ നിരക്ക്​ നേരത്തെ തന്നെ വ്യത്യസ്​തമാണ്​.

You May Also Like

More From Author

+ There are no comments

Add yours