ദുബായ്: ബുർജ് പാർക്കിൽ ബുർജ് ഖലീഫയുടെ ലോകപ്രശസ്തമായ പുതുവത്സരാഘോഷം കാണുന്നതിനുള്ള ന്യൂ ഇയർ ഷോയുടെ ടിക്കറ്റുകൾ വിറ്റുതീർന്നു. മുതിർന്നവർക്ക് 300 ദിർഹവും കുട്ടികൾക്ക് 150 ദിർഹവും ആയിരുന്നു ടിക്കറ്റിന്റെ വില. ഒപ്പം ഭക്ഷണവും രണ്ട് പാനീയങ്ങളും ലഭിക്കും.
നവംബർ 10 മുതലാണ് ടിക്കറ്ര് വിൽപ്പന ആരംഭിച്ചത്. ബുർജ് ഖലീഫ ഡെവലപ്പർ എമാർ പാർക്കിൽ നിന്ന് ഐക്കണിക് വെടിക്കെട്ടും ലൈറ്റ് ഷോയും കാണുന്നതിന് ടിക്കറ്റുകൾ ആവശ്യമാണെന്ന് നവംബറിൽ പ്രഖ്യാപിച്ചിരുന്നു. ടിക്കറ്റുകൾ വിചാരിച്ചതിലും വേഗത്തിലാണ് തീർന്നത്.
അത്കൊണ്ട് തന്ന വിദേശീയരും സ്വദേശികളുമായ ബുർജ് ഖലീഫയുടെ പുതുവത്സരാഘോഷം കാണാൻ കൊതിച്ചവരൊക്കെ നിരാശയിലാണ്. എന്നാൽ ദുബായിലെ അതിപ്രശസ്തമായ ന്യൂഇയർ വെടിക്കെട്ട് സൗജന്യമായി കാണാൻ സാധിക്കും. സ്വന്തം റിസ്കിൽ ടവറിന് ചുറ്റുമുള്ള വേദികളിലൊക്കെ നടക്കുന്ന വെടിക്കെട്ടുകൾ കാണാൻ സാധിക്കും.
ദുബായ് മാൾ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ്സൂഖ് അൽ ബഹാർഡൗൺ ടൗൺ ദുബായുടെ മറ്റ് ഭാഗങ്ങൾ ഈ സ്ഥലങ്ങളിലൊക്കെ തിരക്ക് മറിക്കടന്ന് പോകാൻ സാധിക്കും എന്ന ധൈര്യമുണ്ടെങ്കിൽ തീർച്ചയായും സൗജന്യമായി ബുർജ് ഖലീഫയുടെ ലോകപ്രശസ്തമായ പുതുവത്സരാഘോഷവും വെടിക്കെട്ടും കാണാൻ സാധിക്കും. ഇനി പോകാൻ കഴിയില്ല എന്നാണെങ്കിൽ അതിനും പോംവഴിയുണ്ട്.
ഡ്രോൺ ഷോട്ടുകളും മികച്ച ക്യാമറ ആംഗിളുകളും ഉപയോഗിച്ച് ലൈവായി ന്യൂഇയർ ആഘോഷം നടക്കുന്നതിന്റെ ദൃശ്യങ്ങൾ ദുബായിൽ പലയിടത്തും ഒരുക്കിയിട്ടുണ്ട്. അങ്ങനെ സ്ക്രീനിലൂടെയും പുതുവത്സരാഘോഷങ്ങൾ കാണാൻ സാധിക്കും.
+ There are no comments
Add yours