യു.എ.ഇയിൽ പുതുവത്സര അവധി പ്രഖ്യാപിച്ചു; പൊതു-സ്വകാര്യ മേഖലയിൽ ശമ്പളത്തോടുകൂടിയുള്ള അവധി

1 min read
Spread the love

അബുദാബി: 2024 ലെ പുതുവർഷത്തിന്റെ ആരംഭം പ്രമാണിച്ച് ജനുവരി 1 തിങ്കളാഴ്ച യു.എ.ഇയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള അവധിദിനമാണ് അനുവദിച്ചിട്ടുള്ളത്.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം (ഡിസംബർ 21 വ്യാഴാഴ്ച) ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ആൻഡ് എമിറേറ്റൈസേഷൻ(Federal Authority for Government Human Resources and Ministry of Human Resources and Emiratisation) സർക്കുലർ പുറപ്പെടുവിച്ചു. 2024 ജനുവരി രണ്ട് ചൊവ്വാഴ്ച പ്രവർത്തനം പുനരാരംഭിക്കും.

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തിങ്കളാഴ്ച അവധിയാണെങ്കിലും സ്ഥാപനങ്ങളുടെ പ്രവർത്തന സൗകര്യത്തിനായി അവധിദിനം ക്രമീകരിക്കാവുന്നതാണ്. അവധിദിനത്തിൽ ജോലിചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ മറ്റൊരു ദിവസം ശമ്പളത്തോടെയുള്ള അവധി അനുവദിക്കേണ്ടതുണ്ട്.

You May Also Like

More From Author

+ There are no comments

Add yours