ദുബായ്: പുതുവര്‍ഷ ദിനത്തിലേക്ക് അടുക്കുകയാണ് ലോകം. 2024നെ വരവേല്‍ക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. പടക്കം പൊട്ടിച്ചും ആഹ്ലാദിച്ചും നിശാപാര്‍ട്ടികള്‍ ഒരുക്കിയുമെല്ലാമാണ് പല രാജ്യങ്ങളിലും ആഘോഷം. എന്നാല്‍ ചില രാജ്യങ്ങളില്‍ ആഘോഷത്തിന് നിയന്ത്രണമുണ്ട്. ഗള്‍ഫില്‍ ന്യുഇയര്‍ ആഘോഷം കെങ്കേമമാകുന്ന രാജ്യമാണ് യുഎഇ. ഇവിടെ എല്ലായിടത്തും ഇത്തവണ ആഘോഷം അനുവദിക്കില്ല.
യുഎഇയില്‍ ന്യൂഇയര്‍ ആഘോഷം വലിയ തോതില്‍ നടക്കുന്നത് ദുബായിലാണ്. എന്നാല്‍ യുഎഇയിലെ പ്രധാന എമിറേറ്റ് ആയ ഷാര്‍ജയില്‍ ഇത്തവണ പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിന് വിലക്കുണ്ട്. ഇക്കാര്യം ഷാര്‍ജ പോലീസ് അറിയിക്കുകയും ചെയ്തു. എന്താണ് പുതുവര്‍ഷ തലേന്ന് രാത്രി പടക്കം പൊട്ടിച്ചുള്ള ആഘോഷത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം എന്നും ഷാര്‍ജ പോലീസ് അറിയിച്ചു.
ഇസ്രായേല്‍ ആക്രമണം നേരിടുന്ന ഗാസയിലെ പലസ്തീന്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പടക്കം പൊട്ടിച്ചുള്ള ആഘോഷം ഒഴിവാക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുള്ളത്. ഷാര്‍ജ പോലീസ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അറിയിച്ചത്. നിയന്ത്രണം ലംഘിച്ച് ആഘോഷം നടത്തിയാല്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.
യുഎഇയിലെ മൂന്നാമത്തെ പ്രധാന എമിറേറ്റ് ആണ് ഷാര്‍ജ. അബുദാബിയും ദുബായിയും കഴിഞ്ഞാല്‍ ഷാര്‍ജയിലാണ് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ളത്. എന്നാല്‍ യുഎഇയിലെ മറ്റു ആറ് എമിറേറ്റുകളിലും ഇതുവരെ ആഘോഷത്തിന് നിരോധനം പ്രഖ്യാപിച്ചിട്ടില്ല.
+ There are no comments
Add yours