പുതുവത്സരാഘോഷം; കുവൈത്തിൽ 2,523 നിയമലംഘനങ്ങൾ

0 min read
Spread the love

കുവൈത്ത്: പുതുവത്സരാഘോഷത്തിൽ കുവൈത്തിൽ രേഖപ്പെടുത്തിയത് 2,523 നിയമ ലംഘനങ്ങൾ. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്.

നേരത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാലിൻറെ നിർദ്ദേശ പ്രകാരം സുരക്ഷാക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരുന്നു.

സുരക്ഷാ പരിശോധനയുടെ ഭാഗമായി രാജ്യത്തെ വ്യാപാര മാളുകളിലും പ്രധാന ഹൈവേകൾ, നിരത്തുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലും 1,950 ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും പിടികൂടിയവരിൽ ഉൾപ്പെടും.

You May Also Like

More From Author

+ There are no comments

Add yours