എമിറേറ്റിലെ ജനസംഖ്യാ വർധനവ്; താമസ വാടകയും കുത്തനെ ഉയരുന്നു – ദുബായ്

1 min read
Spread the love

ദുബായ്: എമിറേറ്റിലെ ജനസംഖ്യവർധനവ് കാര്യമായി ബാധിക്കുന്നത് ദുബായിലെ താമസ വാടകക്കാരെയാണ്. ദുബായിലെ താമസ വാടക കുത്തനെ ഉയരുകയാണ്.

താമസ വാടക കുത്തനെ ഉയർന്നതോടെ പലരും വാടക കെട്ടിടങ്ങൾ ഒഴിഞ്ഞ് സ്വന്തമായി സ്ഥലങ്ങളും ഫ്ലാറ്റുകളും വാങ്ങികൊണ്ടിരിക്കുകയാണെന്നും ഇങ്ങനെ വലിയൊരു അധിനിവേശം ദുബായിൽ നടക്കുകയാണെന്നും കുഷ്മാൻ ആൻഡ് വേക്ക്ഫീൽഡ് കോർ(head of research and consulting at Cushman and Wakefield Core) റിസർച്ച് ആൻഡ് കൺസൾട്ടിംഗ് മേധാവി പ്രത്യുഷ ഗുറാപ്പു(Prathyusha Gurrapu) അഭിപ്രായപ്പെടുന്നു.

നിലവിൽ പുതുക്കിയ വാടക വർധനവ് സാധാരണ പ്രവാസിക്ക് താങ്ങാൻ സാധിക്കുന്നതിനും അപ്പുറമാണ്. അത്കൊണ്ട് തന്നെ പലരും സ്വന്തമായി താമസ സ്ഥലങ്ങൾ വാങ്ങുന്ന തിരിക്കിലാണ്.

മാത്രമല്ല ദുബായിൽ നിലവിൽ രണ്ട് തരം താമസ വാടകകളാണ് നിലനിൽക്കുന്നത്. ഒന്ന് നേരത്തെ താമസിച്ചു കൊണ്ടിരുന്ന വാടകക്കാർ നൽകുന്നത്. മറ്റൊന്ന് പുതിയ വാടകക്കാർ നൽകുന്നത്. പഴയ വാടകക്കാർ ഇപ്പോഴും കരാർ അടിസ്ഥാനത്തിൽ വാടക നൽകുമ്പോൾ പുതുക്കിയ താമസ വാടകയാണ് നിലവിൽ വാടകയ്ക്കായി താമസ സ്ഥലം അന്വേഷിക്കുന്നവർ പിൻന്തുടരേണ്ടത്.

“അതിനാൽ വാടക വിപണി രണ്ട് തട്ടുകളായി മാറിയിരിക്കുന്നു. നിലവിലുള്ളതും പുതിയതുമായ വാടകകൾ തമ്മിൽ വളരെയധികം വ്യത്യാസമുണ്ടെന്നും പറയുകയാണ് പ്രത്യുഷ ഗുറാപ്പു. 2024-ൽ പുതിയ കരാറുകളിലാണ് വാടക വർധനവുള്ളതെന്നും അവർ കൂട്ടിചേർത്തു. റെറ റെൻ്റൽ വാല്യുവേഷൻ സർട്ടിഫിക്കറ്റ്(Rera Rental Valuation Certificate ) ഉപയോ​ഗിച്ചാണ് ഉടമസ്ഥർ വാടക കരാറുകൾ പുതുക്കുകയും പുതിയ താമസക്കാർക്ക് വാടക വർധിപ്പിക്കുകയും ചെയ്യുന്നത്.

You May Also Like

More From Author

+ There are no comments

Add yours