യാത്രാ നിരോധനം പിൻവലിക്കാം, മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ തിരിച്ചെടുക്കാം – പുതിയ സംവിധാനവുമായി അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്

0 min read
Spread the love

യു.എ.ഇ: രാജ്യത്ത് നിങ്ങൾക്കേർപ്പെടുത്തിയ യാത്രാ വിലക്ക് പിൻവലിക്കാനും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ കുടിശ്ശികയടച്ച് തിരിച്ചെടുക്കാനുമുള്ള പുതിയ സംവിധാനം അവതരിപ്പിക്കുകയാണ് അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്.

യാത്രാ നിരോധനം ഉണ്ടെങ്കിൽ പിഴതുക അടച്ചും ബാങ്ക് അക്കൗണ്ടുകൾ ഏതെങ്കിലും കാരണവശാൽ മരവിപ്പിക്കുകയും ചെയ്താൽ കുടിശ്ശിക തിരിച്ചടച്ച് നേരെയാക്കാനും സാധിക്കും. ഇതുവഴി നമ്മൾ അടയ്ക്കുന്ന തുകയും ഇതിന്റെ തുടർ നടപടികളും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് ട്രാക്ക് ചെയ്യുന്ന ഒരു പുതിയ സംവിധാനമാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

പൂർണ്ണമായും ഡിജിറ്റൽ രീതിയിലേക്ക് മാറുന്ന ഈ സംവിധാനം ആവശ്യക്കാരന് കൃത്യമായും ഉപയോ​ഗപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കുകയാണ് അബുദാബി ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ലക്ഷ്യം. ഈ നടപടിക്രമങ്ങൾ ഡിജിറ്റൽ അംഗീകാരത്തിന് ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.

പണമടച്ചതിന്റെയും റദ്ദാക്കലിന്റെയും തെളിവുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുന്നതിന് വ്യക്തികൾക്ക് ബുദ്ധിമുട്ട് നേരിടേണ്ടതില്ലെന്ന് ഈ പുതിയ സംവിധാനം ഉറപ്പ് നൽകുന്നുണ്ട്. എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരുടെയും ജഡ്ജിമാരുടെയും ഇടപെടലില്ലാതെ ഇത്തരം നടപടിക്രമങ്ങൾ സു​ഗമമായി നടക്കുന്നുണ്ടെന്നും ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റിന് ഇതുവഴി പരിശോധിക്കാൻ സാധിക്കും

You May Also Like

More From Author

+ There are no comments

Add yours