യുഎഇ ദിർഹത്തിന് ഇനി പുതിയമുഖം; ഭൗതിക, ഡിജിറ്റൽ രൂപങ്ങളിലുള്ള പുതിയ ചിഹ്നം പുറത്തിറക്കി

0 min read
Spread the love

ദുബായ്: ഒരു ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ എമിറേറ്റ്സിൻ്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമായി, യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തിൻ്റെ ദേശീയ കറൻസിയായ ദിർഹമിന് ഒരു പുതിയ ചിഹ്നം പുറത്തിറക്കി. എമിറാത്തി ദിർഹാമിൻ്റെ സ്ഥിരതയെ പ്രതിനിധീകരിക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ പതാകയോട് ചേർന്നു നിൽക്കുന്നതു കൂടിയാണ് പുതിയ ചിഹ്നം. ഡിജിറ്റൽ ദിർഹമിനുള്ള ചിഹ്നവും സിബിയുഎഇ വെളിപ്പെടുത്തി.

ദിർഹമിൻ്റെ ആദ്യ ഇംഗ്ലീഷ് അക്ഷരമായ ഡി ഉപയോഗിച്ചാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. യുഎഇ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യുഎഇ ദിർഹമിൻ്റെ സ്ഥിരതയെ പ്രതിനിധീകരിക്കുന്ന രണ്ട് തിരശ്ചീന രേഖകൾ ഇത് ഉൾക്കൊള്ളുന്നു. എന്നാൽ ഡിജിറ്റൽ ദിർഹമിൻ്റെ ചിഹ്നത്തിൽ സാധാരണ കറൻസി ചിഹ്നത്തിന് ചുറ്റും ഒരു വൃത്തം ഉണ്ട്. ദേശീയ സ്വത്വവും അഭിമാനവും പ്രതിഫലിപ്പിക്കുന്നതിന് യുഎഇ പതാകയുടെ നിറങ്ങളും ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയായ ഡിജിറ്റൽ ദിർഹം റീട്ടെയിൽ മേഖലയിൽ ഈ വർഷത്തിൻ്റെ അവസാന പാദത്തിൽ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ നൽകുന്ന കറൻസിയുടെ ഒരു ഡിജിറ്റൽ രൂപമാണ് സിബിഡിസി. അവ ക്രിപ്റ്റോകറൻസികൾക്ക് സമാനമാണ്, പക്ഷേ അവയുടെ മൂല്യം മോണിറ്ററി അതോറിറ്റി നിശ്ചയിക്കും.

രാജ്യത്തിന്റെ സാധാരണ കറൻസിക്ക് തുല്യവുമാണത്. റീട്ടെയിൽ, സ്ഥാപന നിക്ഷേപകർക്കിടയിൽ ഒരു ആസ്തി വിഭാഗമായി ക്രിപ്റ്റോകറൻസികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയുടെ പശ്ചാത്തലത്തിൽ, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ ഡിജിറ്റൽ കറൻസികളുടെ വികസനം പരിശോധിക്കുന്നു.

യുഎഇയുടെ ദേശീയ കറൻസിയുടെ പുതിയ ചിഹ്നം, അതിൻ്റെ ഭൗതിക രൂപത്തിലും ഡിജിറ്റൽ രൂപത്തിലും അനാഛാദനം ചെയ്യുന്നതിലും ഡിജിറ്റൽ ദിർഹം വാലറ്റിൻ്റെ രൂപകൽപ്പനയിലും ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് സിബിയുഎഇ ഗവർണർ ഖാലിദ് മുഹമ്മദ് ബാലമ പറഞ്ഞു. ഡിജിറ്റൽ ദിർഹം പരിപാടി നടപ്പിലാക്കുന്നതിലെ ഗണ്യമായ പുരോഗതിയും സിബിയുഎഇയുടെ ദർശനം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു കുതിച്ചുചാട്ടവും ഇത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

You May Also Like

More From Author

+ There are no comments

Add yours