രാജ്യത്ത് അഴിമതി തടയുന്നതിനും സാമ്പത്തിക ഭദ്രതയ്ക്കുമായി പുതിയ നിയമം പ്രഖ്യാപിച്ച് യു.എ.ഇ

1 min read
Spread the love

യു.എ.ഇ: രാജ്യത്തെ അഴിമതി തടയാനും പബ്ലിക് ഫിനാൻസ് ഓഡിറ്റ് ചെയ്യാനും പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ(Sheikh Mohamed bin Zayed Al Nahyan) ആണ് പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.

യു.എ.ഇ അക്കൗണ്ടബിലിറ്റി അതോറിറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് 2023ലെ ഫെഡറൽ ഡിക്രി ലോ നമ്പർ (56) ന് കീഴിലാണ് പുതിയ നിയമം. ഇതിനായി പ്രത്യേക അതോറിറ്റിയെയും നിയമിച്ചു.

ഇനിമുതൽ സ്ഥാപനങ്ങളിലെ സുപ്രീം ഓഡിറ്റ് സ്ഥാപനത്തിന് പകരമായി പുതിയ അതോറിറ്റി നേരിട്ട് പ്രസിഡന്റിന് റിപ്പോർട്ട് ചെയ്യും. പൊതു ധനകാര്യത്തിന്റെ സമഗ്രത നിലനിർത്താനും മെച്ചപ്പെടുത്താനും ലക്ഷ്യമിടുന്നതാണ് നിയമം. സാമ്പത്തിക നിയന്ത്രണം, ഓഡിറ്റിംഗ്, എന്നിവയുടെ അവസാനവാക്ക് ഇനിമുതൽ അതോറിറ്റിയായിരിക്കും.

ഫെഡറൽ ഡിക്രി-നിയമത്തിന് കീഴിലാണ് അതോറിറ്റിയെ നിയന്ത്രിക്കുന്നത്. സാമ്പത്തിക മേൽനോട്ടത്തിലൂടെ പൊതുഫണ്ട് സംരക്ഷിക്കുന്നതിൽ അതോറിറ്റി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് പ്രസിഡന്റിന്റെ നിർദ്ദേശം.

You May Also Like

More From Author

+ There are no comments

Add yours