പുതിയൊരു ‘ദ്വീപ്’ – വെ​ഗാസ് മാതൃകയിൽ വീണ്ടും ദുബായ്

1 min read
Spread the love

ദുബായ്: ദുബായിൽ കോടികൾ മുതൽമുടക്കിൽ മറ്റൊരു ദ്വീപ് കൂടി നിർമ്മിക്കുന്നു. ‘ദി ഐലൻഡ്’ എന്ന പേരിലാണ് വൻകിട നിർമാണ പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. 2017ന് ശേഷമുള്ള ഏറ്റവും വലിയ നിർമാണ കരാർ നേടിയത് ചൈനീസ് കമ്പനിയാണ്.

ബീജിം​ഗ് ആസ്ഥാനമായുള്ള ചൈന സ്റ്റേറ്റ് കൺസ്ട്രക്ഷൻ എൻജിനീയറിങ് കോർപറേഷൻ 2028 അവസാനത്തോടെ പണി പൂർത്തിയാക്കും. 2017ൽ പ്രാദേശിക നിർമാണ കമ്പനിയായ ഇത്‌റ ദുബായിൽ വൺ സബീൽ എന്ന പ്രോജക്റ്റിനായി അലെക് എന്ന പ്രാദേശിക കോൺട്രാക്റ്റിങ് കമ്പനിയുമായി ഉണ്ടാക്കിയ 1.36 ബില്യൺ ഡോളറിന്റെ കരാറിന് ശേഷം ദുബായിൽ ഒപ്പുവച്ച ഏറ്റവും വലിയ കരാറാണിതെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

You May Also Like

More From Author

+ There are no comments

Add yours