ഇന്ത്യൻ ബ്ലൂ കോളർ തൊഴിലാളികൾക്കായി പുതിയ ഗ്രൂപ്പ് പ്രൊട്ടക്ഷൻ ഇൻഷുറൻസ് (ജി പി ഐ) പദ്ധതി ആരംഭിച്ച് യു എ ഇ. തൊഴിലാളികൾക്കൊപ്പം തന്നെ അവരുടെ കുടംബത്തിനും സാമ്പത്തി സുരക്ഷ നൽകുന്ന പദ്ധതി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും.
ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 2024 മാർച്ചിൽ ആരംഭിച്ച ലൈഫ് പ്രൊട്ടക്ഷൻ പ്ലാനിൽ (എൽ പി പി) ദുബായ് നാഷണൽ ഇൻഷുറൻസ് (ഡി എൻ ഐ), നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്‌സ് എന്നിവർ ഇപ്പോൾ കൈകോർക്കുകയാണ് ചെയ്തത്.
ലൈഫ് ഇൻഷുറൻസ്, അംഗവൈകല്യ പരിരക്ഷ, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ സഹായം തുടങ്ങിയവയും പദ്ധതിയിൽ ഭാഗമാകുന്നവർക്ക് ലഭിക്കും. 32 ദിർഹത്തിന്റെ വാർഷിക പ്രീമിയത്തിൽ സ്വാഭാവികമോ അപകടമോ ആയ മരണത്തിന് 35000 ദിർഹം വരെയായിരിക്കും നഷ്ടപരിഹാരം.
18 മുതൽ 69 വയസ്സ് വരെ പ്രായമുള്ള തൊഴിലാളികൾക്ക് പദ്ധതിയിൽ ചേരാം. പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഈ ഇൻഷൂറൻസ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താം.
അപകടത്തിൽ ഭാഗികവും പൂർണ്ണവുമായ വൈകല്യം സംഭവിക്കുന്നവർക്കും മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനും 12000 ദിർഹം വരെ ലഭിക്കും.
നേരത്തെ കമ്പനി ഇൻഷുറൻസ് പോളിസികൾ പ്രധാനമായും ജോലി സംബന്ധമായ പരിക്കുകൾക്കും അപകടമരണത്തിനും മാത്രമായിരുന്നു ലഭ്യമായിരുന്നത്. എന്നാൽ പുതിയ സ്കീമിൽ തൊഴിലാളികളുടെ സ്വാഭാവിക മരണങ്ങൾക്കും സംരക്ഷണം ലഭിക്കുന്നു.
കൂടുതൽ സമഗ്രമായ ഒരു ഇൻഷുറൻസ് പരിരക്ഷയാക്കി മാറ്റിക്കൊണ്ട് മറ്റ് രാജ്യക്കാരായ തൊഴിലാളികൾക്ക് ഇടയിലേക്കും ഈ ഈ പദ്ധതി വ്യാപിപ്പിക്കാൻ നീക്കമുണ്ട്.
+ There are no comments
Add yours