ജബൽ അലിയയിലെ പുതിയ ഹിന്ദു ക്ഷേത്രം; ആദ്യ ദിവസമെത്തിയത് 40,000 ഭക്തർ

1 min read
Spread the love

ദുബായ്: ബർ ദുബായിൽ നിന്നും ജബൽ അലിയിലേക്ക് മാറ്റിയ പുതിയ ക്ഷേത്രത്തിലേക്ക് ആദ്യ ദിവസമെത്തിയത് 40,000 ഭക്തർ. ജബൽ അലിയിലെ ഹിന്ദു ടെമ്പിൾ ദുബായ് ജനറൽ മാനേജർ മോഹൻ നരസിംഹമൂർത്തിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഖലീജ് ടൈംസിന് കൈമാറിയത്. മുൻവർഷത്തെ അപേക്ഷിച്ച് 12,000-ത്തിലധികം ഭക്തർ ക്ഷേത്രപൂജകളിൽ പങ്കെടുത്തു.

കഴിഞ്ഞ വർഷം ഞങ്ങൾ ഏകദേശം 28,000 മുതൽ 29,000 വരെ ഭക്തരെ ക്ഷേത്രത്തിലേക്ക് സ്വാ​ഗതം ചെയ്യ്തുവെങ്കിൽ ഈ വർഷം, ക്ഷേത്രത്തിലേക്ക് 10,000 മുതൽ 12,000 വരെ ആളുകൾ അധികമായി എത്തിയതോടെ ഭക്തരുടെ തിരക്ക് ഗണ്യമായി വർദ്ധിച്ചു. എല്ലാ ഭക്തരുടെയും സംതൃപ്തി ഉറപ്പാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞതിനാൽ ക്ഷേത്രത്തിലെ ആദ്യ പൂജ തന്നെ അനു​ഗ്രഹമായി മാറിയെന്നും മോഹൻ നരസിംഹമൂർത്തി പറഞ്ഞു

ബാച്ചിലേർഴ്സ്, ഫാമിലി, 80 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾ, വികലാംഗർ (പിഒഡികൾ), ഗർഭിണികൾ, കൈക്കുഞ്ഞുങ്ങളുള്ള അമ്മമാർ എന്നിവരെ ഉൾക്കൊള്ളുന്ന ഒരു വലിയ ഭക്തജന കൂട്ടത്തെയാണ് ജബൽ അലിയയിലെ ക്ഷേത്രം ആദ്യ ദിവസം തന്നെ സ്വാ​ഗതം ചെയ്യുതത്.

വർഷങ്ങൾ പഴക്കമുള്ള ബർദുബായിലെ ക്ഷേത്രം ഈ മാസം ആദ്യം പുതുവത്സരദിനത്തിലാണ് ജബൽ അലിയയിലേക്ക് മാറിയത്.

You May Also Like

More From Author

+ There are no comments

Add yours