‘പാർക്കിൻ’; പാർക്കിം​ഗിനായി ദുബായിൽ ഒരു കമ്പനി

1 min read
Spread the love

ദുബായ്: ദുബായ് ന​ഗരത്തിൽ തീരാ തലവേദനയാണ് പാർക്കിം​ഗ്. പാർക്കിം​ഗുമായി ബന്ധപ്പെട്ട് കേസുകൾ വരെയുണ്ടാകുന്ന സാഹചര്യമാണ് ദുബായിലേത്. ഇപ്പോഴിതാ അതിനൊരു പരിഹാരവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അധികൃതർ

എമിറേറ്റിൽ പൊതു, സ്വകാര്യ പാർക്കിംഗ് സ്ഥലങ്ങൾ നിയന്ത്രിക്കാൻ പുതിയ കമ്പനി വരുന്നു. ‘പാർക്കിൻ'(parkin) എന്ന പേരിലാണ് പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനി രൂപീകരിക്കുക. ഉടൻ രൂപീകൃതമാകുന്ന കമ്പനി പാർക്കിംഗ് സ്ഥലങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂ(Sheikh Mohammed bin Rashid Al Maktoum)മാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്

സാമ്പത്തികവും ഭരണപരവും നിയമപരവുമായ സ്വയം ഭരണാധികാരം പുതിയ കമ്പനിക്ക് ഉണ്ടായിരിക്കും. 99 വർഷത്തേക്കായിരിക്കും കമ്പനിക്ക് പാർക്കിംഗിന്റെ മേൽനോട്ട ചുമതല നൽകുക. പിന്നീട് കൂടുതൽ കാലത്തേക്ക് കരാർ പുതുക്കും.

You May Also Like

More From Author

+ There are no comments

Add yours