അബുദാബി: യുഎഇയുടെ തലസ്ഥാന നഗരിയിൽ ഇനി മദ്യത്തിന് ക്യൂ നിൽക്കേണ്ട. യുഎഇയിലെ പുതിയ ആൽക്കഹോൾ ഡെലിവറി ആപ്പായ സിറ്റിഡ്രിങ്ക്സ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.
ആവശ്യക്കാർക്ക് മദ്യം വീട്ടിലെത്തിച്ചു നൽകുന്ന പദ്ധതിക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറ്റിഡ്രിങ്ക്സ് സ്ഥാപകനും ഉടമയുമായ ഡൊമിനിക് സിമുറ അറിയിച്ചു.
രണ്ട് സുപ്രധാന ലൈസൻസുകൾ കമ്പനിക്ക് ലഭിച്ചുകഴിഞ്ഞു. ഇതിലൂടെ മദ്യവ്യാപാര രംഗത്തെ തങ്ങളുടെ സ്വാധീനം ശക്തിപ്പെടുമെന്നും ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം മദ്യം തെരഞ്ഞെടുക്കാനും വീട്ടിൽ തന്നെ എത്തിച്ചുനൽകാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
എമിറേറ്റ് ഗവൺമെന്റിന്റെ, പ്രത്യേകിച്ച് സാംസ്‌കാരിക-ടൂറിസം വകുപ്പിന്റെ (ഡിസിടി അബുദാബി) കാര്യക്ഷമതയും പിന്തുണയുമാണ് ലക്ഷ്യസാക്ഷാത്കാരത്തിന് സഹായിച്ചതെന്നും ഡൊമിനിക് സിമുറ വ്യക്തമാക്കി.
ഒരു ബട്ടണിൽ സ്പർശിക്കുന്നതിലൂടെ ബിയർ, വൈൻ, സ്പിരിറ്റ് എന്നിവയുടെ വിശാലമായ ശ്രേണിയിൽ നിന്ന് തിരഞ്ഞെടുക്കാൻ അവസരം ലഭിക്കുന്നത് ഉപഭോക്താക്കൾക്ക് പുതിയ അനുഭവമായിരിക്കും.
സിറ്റിഡ്രിങ്ക്‌സിന് ഇറക്കുമതി, വിതരണ ലൈസൻസ് ലഭിച്ചതിനാൽ വൈവിധ്യമാർന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം ചെയ്യാൻ കമ്പനിക്ക് സാധിക്കുമെന്നും നിയന്ത്രണങ്ങളെല്ലാം നീങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബുദാബിയിൽ 21 വയസ്സിന് മുകളിലുള്ള ആർക്കും ഡെലിവറി ആപ്പിലൂടെ മദ്യം ഓർഡർ ചെയ്യാം
+ There are no comments
Add yours