സംഗീതം, ഷോപ്പിംഗ്, ഗെയിമുകൾ, രുചികരമായ ഭക്ഷണം; സൗജന്യം – ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്

0 min read
Spread the love

ദുബായ്: വീക്കെന്റ് അടിപൊളിയാക്കാൻ സുവർണ്ണാവസരം ഒരുക്കുകയാണ് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്. കുടുംബത്തോടൊപ്പം സംഗീതം, ഷോപ്പിംഗ്, ഗെയിമുകൾ, രുചികരമായ ഭക്ഷണം എന്നിവ സൗജന്യമായി ആസ്വദിക്കാം.

ജനുവരി 5 മുതൽ 14 വരെ നടക്കുന്ന വമ്പൻ മേളയിലേക്ക് സന്ദർശകരെ ആകർഷിക്കുകയാണ് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്. ലോകത്തിലെ ഏറ്റവും മികച്ച ബ്രാന്റുകളെ ഓപ്പൺ എയർ മാർക്കറ്റ് എന്ന കോൺസെപ്റ്റിൽ എത്തിക്കുകയാണ് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്.

മേൽക്കൂരകളില്ലാതെ ആകാശത്തിന് കീഴിൽ എന്തും വാങ്ങാം ഏത് ഭക്ഷണവും രുചിക്കാം എന്നതാണ് ഓപ്പൺ എയർ മാർക്കറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രശസ്തമായ സൗന്ദര്യ ബ്രാൻഡുകൾ, ​ഗൃഹോപകരണങ്ങൾ, ഓരോ മണിക്കൂർ തത്സമയ വിനോദവും ഫിറ്റ്നസ് പ്രവർത്തനങ്ങളും, ഡാൻസ് ബാറ്റിൽ, കുട്ടികൾക്കായുള്ള ​ഗെയിമുകൾ എന്നിവയാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്.

വീക്കെന്റിൽ ഫാമിലിയോടൊപ്പം ചിലവഴിക്കാൻ ഒരു അടിപൊളി ഓഫർ ഒരുക്കുകയാണ് ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്.

More From Author

+ There are no comments

Add yours