ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി മസ്കറ്റ് അ​ന്താ​രാ​ഷ്ട്ര
വി​മാ​ന​ത്താ​വ​ളം

0 min read
Spread the love

മസ്കറ്റ്: വിമാനത്താവളങ്ങളിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് ഒമാൻ തലസ്ഥാനമായ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം. ലോകത്തിലെ ഏറ്റവും വലിയ വിമാന യാത്രക്കാരുടെ അവകാശ സംഘടനയായ ‘എയർഹെൽപി’ന്‍റെ സർവേയിൽ ആണ് ഒമാൻ വിമാനത്താവളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്.

ആഗോള തലത്തിലുള്ള എയർ പോർട്ടുകളുടെ ഗുണ നിലവാരം പരിശോധിച്ചാണ് പട്ടിക തയ്യാറാക്കിയത്. അതിൽ ആണ് ഒമാനിലെ മസ്കറ്റ് വിമാനത്താവളം ഇടം പിടിച്ചിരിക്കുന്നത്.

മസ്കറ്റ് വിമാനത്താവളത്തിൽ എത്തുന്ന എയർലൈനുകളുടെയും പ്രകടനം മികച്ചതാണ്. 2023 ജനുവരി ഒന്നു മുതൽ, സെപ്റ്റംബർ 30 വരെയുള്ള വിവരങ്ങൾ ശേഖരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്തൃ അഭിപ്രായം, കൃത്യനിഷ്ഠ, ക്ലെയിം പ്രോസസിങ് എന്നിവയാണ് പ്രധാനമായി കണക്കുക്കൂട്ടിയിരിക്കുന്നത്. 83 പ്രമുഖ എയർലൈനുകളെയാണ് ഇതിൽ വിലയിരുത്തിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours