കുട്ടിയെ ആക്രമിച്ചതിന് ഒരു സ്ത്രീക്കും പ്രായപൂർത്തിയാകാത്ത മകനും 20,000 ദിർഹം പിഴ ചുമത്തി അബുദാബി കോടതി. അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കോടതിയുടെ രേഖകൾ പ്രകാരം രണ്ട് കുട്ടികളും സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിൽ ഒരു തർക്കത്തിൽ ഏർപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.
ഈ തർക്കം ചോദ്യംചെയ്യാനാണ് മാതാവും കുട്ടിയുമെത്തിയത്. സ്ത്രീയും മകനും ചേർന്ന് കുട്ടിയെ മർദിക്കുകയും ശാരീരികമായി മുറിവേൽപ്പിക്കുകയും ചെയ്തതായി അറബിക് ദിനപത്രമായ ഇമറാത്ത് അൽ യൂം റിപ്പോർട്ട് ചെയ്യുന്നു.
ശാരീരികവും മാനസികവും വൈകാരികവുമായി കുട്ടിക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് 100,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രായപൂർത്തിയാകാത്ത ഇരയുടെ പിതാവ് അമ്മയ്ക്കും മകനും എതിരെ കേസ് ഫയൽ ചെയ്തു.
സ്ത്രീയും മകനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയപ്പോൾ, പിഴയായി 20,000 ദിർഹം മാത്രം നൽകണമെന്ന് കോടതി ഉത്തരവിട്ടു – അതിൽ 10,000 ദിർഹം ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകും. ഓരോരുത്തർക്കും എല്ലാ കോടതി ഫീസും കൂടാതെ 5,000 ദിർഹം പിഴയും അടയ്‌ക്കേണ്ടി വരും.
+ There are no comments
Add yours