ദുബായ്, അബുദാബി, ഷാർജ; എമിറേറ്റിൽ 700ലധികം അധ്യാപക ഒഴിവ്

1 min read
Spread the love

ദുബായ്, അബുദാബി, ഷാർജ എമിറേറ്റുകളിൽ എഴുന്നൂറിൽ അധികം അധ്യാപകരുടെ ഒഴിവ് റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റ് മാസം അവസാനമാണ് പുതിയ അധ്യായന വർഷം എമിറേറ്റുകളിൽ ആരംഭിക്കുന്നത്. അപ്പോഴേക്കും 700ലധികം അധ്യാപകരെയാണ് മൂന്ന് എമിറേറ്റുകളിലും ആവശ്യം. പ്രാദേശിക വിദേശ സിലബസുകൾ ഉള്ള സ്കൂളുകളിലാണ് ഓഗസ്റ്റ് മാസം അവസാനത്തോടുകൂടി പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്. ഇന്ത്യൻ സിലബസിൽ പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഏപ്രിൽ ആണ് പുതിയ അധ്യായന വർഷം ആരംഭിക്കുന്നത്.

ദുബായിൽ 500 അബുദാബിയിൽ 180 ഷാർജയിൽ 50 എന്നിങ്ങനെയാണ് അധ്യാപക ഒഴിവുകളുടെ എണ്ണം. മ്യൂസിക് സ്പോർട്സ് ക്രിയേറ്റീവ് ആർട്സ് പെർഫോമൻസ് ഡയറക്ടർ സ്പോർട്സ് ഡയറക്ടർ തുടങ്ങിയ തസ്തികകളിലേക്കും ഒഴിവുള്ളതായാണ് റിപ്പോർട്ട്.

ചില സ്കൂളുകളിൽ ഗണിത- ശാസ്ത്ര അധ്യാപകരെയും ആവശ്യമുണ്ട്. ഇത്തരം വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് 3000 ദിർഹം വരെ ശമ്പളങ്ങൾ നൽകുന്ന സ്കൂളുകളും ഉണ്ടെന്നാണ് സൂചന. അതേസമയം തൊഴിൽ പരിചയമുള്ള വിദേശത്തേക്ക് വരാൻ താല്പര്യവുമുള്ള അധ്യാപകരെ കിട്ടുക എന്നത് വളരെ പ്രയാസകരമാണെന്നതാണ് റിക്രൂട്ടിംഗ് ഏജൻസികൾ പറയുന്നത്. നിലവിൽ 200800 വിദേശ അധ്യാപകരാണ് യു എ ഇ യിൽ ഉള്ളത്.

അധ്യാപകർക്ക് ഈ മേഖലയിലുള്ള പരിചയവും, സ്കൂളിന്റെ നിലവാരവും അനുസരിച്ചായിരിക്കും ശമ്പളം തീരുമാനിക്കുക. തൊഴിൽ പരിചയമുള്ള അധ്യാപകർക്ക് മുൻഗണന നൽകി 3000 മുതൽ 17000 ദിർഹം വരെ ശമ്പളം നൽകുന്ന സ്കൂളുകൾ ഉണ്ട്. കുറഞ്ഞ ഫീസ് ഈടാക്കുന്ന ഇന്ത്യൻ സ്കൂളുകളിൽ അധ്യാപകർക്ക് 3000 ദിർഹം മുതലാണ് ശമ്പളം നൽകി തുടങ്ങുന്നത്.

അധ്യാപകരെ അന്വേഷിക്കുന്ന സ്കൂളുകളുടെ വെബ്സൈറ്റ് വഴിയോ അതും അല്ലെങ്കിൽ അധ്യാപക റിക്രൂട്ടിംഗ് നടത്തുന്ന ഏജൻസികളുടെ വെബ്സൈറ്റുകൾ വഴിയോ ഒക്കെ എമിറേറ്റുകളിൽ അധ്യാപക തസ്തികകളിൽ അപേക്ഷിക്കാം

You May Also Like

More From Author

+ There are no comments

Add yours