2023-ൽ ദുബായ് എയർപോർട്ടിൽ മിനിറ്റുകൾക്കുള്ളിൽ ഇമിഗ്രേഷൻ ക്ലിയർ ചെയ്തത് 21 ദശലക്ഷത്തിലധികം യാത്രക്കാർ

1 min read
Spread the love

ദുബായ്: 2023-ൽ ദുബായ് വിമാനത്താവളങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ 21 ദശലക്ഷത്തിലധികം യാത്രക്കാർ ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കിയതായി റിപ്പോർട്ട്. 2022-ലെ 13.5 ദശലക്ഷം യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ 55 ശതമാനം വർധനവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.

ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ) പറയുന്നതനുസരിച്ച്, ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഈ യാത്രക്കാർ ദുബായ് ഇൻ്റർനാഷണൽ (ഡിഎക്സ്ബി), അൽ മക്തൂം ഇൻ്റർനാഷണൽ (ഡിഡബ്ല്യുസി) എന്നിവിടങ്ങളിലെ 127 സ്‌മാർട്ട് ഗേറ്റുകളിലൂടെയാണ് കടന്നുപോയത്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ DXB ടെർമിനൽ 3-ലെ അഞ്ച് ഗേറ്റുകൾ കൂടുതൽ മെച്ചപ്പെട്ട സേവനമാണ് നൽകിയത്. സാങ്കേതിക വിദ്യകൾ ഉപയോ​ഗിച്ചുള്ള പരിശോധന കാരണം യാത്രക്കാർക്ക് അവരുടെ രേഖകൾ പോലും എടുക്കാതെ തന്നെ നിമിഷങ്ങൾക്കുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിച്ചു. മെച്ചപ്പെടുത്തിയ സ്മാർട്ട് ഗേറ്റുകൾക്ക് മുകളിലുള്ള പച്ച വെളിച്ചം നോക്കുക മാത്രമാണ് അവർ ചെയ്യേണ്ടിയിരുന്ന ഒരേയൊരു കാര്യം.

ഏറ്റവും പുതിയ ബയോമെട്രിക് സാങ്കേതികവിദ്യയാണ് ഈ ഗേറ്റുകളിൽ ഉപയോ​ഗിച്ചിരിക്കുന്നത്. എന്നാൽ ഏറ്റവുമവസാനം എമിറേറ്റ് ഐഡി കാണിക്കേണ്ടതാണ്. പാസ്‌പോർട്ടുകളുടെ സ്‌കാനിംഗിന് ശേഷം എയർപോർട്ടിലേക്ക് വന്നവരും പോകുന്നവരും ഐഡി കാണിക്കേണ്ടതാണ്.

You May Also Like

More From Author

+ There are no comments

Add yours