കൂടുതൽ ഇലക്ട്രിക് വാഹനങ്ങളും (ഇവി) ചൈനയിൽ നിർമ്മിക്കുന്ന പറക്കും കാറുകളും ഉടൻ തന്നെ യുഎഇയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പുതുതായി നിയമിതനായ ചൈനീസ് കോൺസൽ ജനറൽ ഔ ബോക്യാൻ പറയുന്നു.
‘യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം എല്ലാ മേഖലകളിലും വളരുകയാണ്. ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിൻ്റെ 40-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, നവീകരണത്തിൻ്റെയും സാങ്കേതിക വിദ്യയുടെയും മേഖലയിൽ – പ്രത്യേകിച്ച്, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജം, ഭാവി ഗതാഗതം എന്നിവയിൽ കൂടുതൽ വളർച്ച ഞങ്ങൾ കാണുന്നു,”ഔ ബോക്യാൻ പറഞ്ഞു.
ചൈനീസ് നിർമ്മിത ഇവികളുടെയും പറക്കും കാറുകളുടെയും കുത്തൊഴുക്ക് യുഎഇയുടെ വൈവിധ്യവൽക്കരണവും സാമ്പത്തിക സുസ്ഥിരതയും വർധിപ്പിക്കും.
“യുഎഇക്കും ചൈനയ്ക്കും പൊതുവായുള്ളത് ഭാവിയിലേക്ക് കൂടുതൽ വികസന പ്രവൃത്തികൾ നടത്തുക എന്നതാണ്.ഇത് നമ്മുടെ ചരിത്രത്തിൽ വേരൂന്നിയതാണ്, കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ഇരു രാജ്യങ്ങളുടെയും സമാന്തര വികസന പാത ഇവിടെ കാണാൻ കഴിയും.”ചൈനീസ് നയതന്ത്രജ്ഞൻ കൂട്ടിച്ചേർത്തു.
“യുഎഇയുടെ, പ്രത്യേകിച്ച് ദുബായുടെ, വൈവിധ്യവൽക്കരണം – 1970-കളുടെ അവസാനം മുതൽ ആരംഭിച്ചതാണ്. 1978-ൽ ചൈന കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങൾ നടത്തുകയും 1980-ൽ ഷെൻഷെനിൽ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ 45 വർഷമായി ഇരു രാജ്യങ്ങളും വളരെ വേഗത്തിലുള്ള സാമ്പത്തിക വളർച്ച ആസ്വദിച്ചു.
യു.എ.ഇ.യിലേക്ക് വരുന്ന ചൈനീസ് പ്രവാസികളുടെയും ബിസിനസ്സുകളുടെയും വൻതോതിലുള്ള ഒഴുക്കും ഉണ്ടായിട്ടുണ്ടെന്ന് ബോക്യാൻ കൂട്ടിച്ചേർത്തു. ഇപ്പോൾ 370,000-ത്തിലധികം ചൈനക്കാർ ദുബായിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു, കൂടാതെ 8,000 ബിസിനസുകൾ എമിറേറ്റിലുടനീളം പ്രവർത്തിക്കുന്നു.
ഏഷ്യയെ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ബന്ധിപ്പിക്കുന്ന വ്യാപാര-അടിസ്ഥാന സൗകര്യങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) യു എ ഇ സജീവ പങ്കാളിയാണെന്നും അവർ കൂട്ടിച്ചേർത്തു.
+ There are no comments
Add yours