ദുബായ്: യുഎഇയുടെ വടക്ക് കിഴക്കൻ പർവത മേഖലയിലെ ജനവാസ കേന്ദ്രമായ മസാഫിയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു.
രാത്രി 11:03 ന് ഭൂമിയിൽ നിന്നും 3 കിലോമീറ്റർ ആഴത്തിൽ റിക്ടർ സ്കെയിലിൽ 2.8 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് എൻസിഎം എക്സിൽ വ്യക്തമാക്കി. മസാഫിയിൽ മാത്രമാണ് ഭുചലനം അനുഭവപ്പെട്ടത്. യു.എ.ഇയുടെ മറ്റ് ഭാഗങ്ങളിലെവിടെയും ഭൂചലനം നടന്നതായി റിപ്പോർട്ടുകളില്ല.
നേരത്തെ മുന്നറിയിപ്പ് നൽകുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം യുഎഇയിലെ ഭൂകമ്പ പ്രവർത്തനങ്ങൾ സജീവമായി നിരീക്ഷിച്ചുവരികയാണ്. മാത്രമല്ല ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങളെ അറിയിച്ചിട്ടുണ്ട്.
+ There are no comments
Add yours